ആപ്പ്ജില്ല

'ഇതാ നിങ്ങള്‍ ചോദിച്ച ആ ചിത്ര'മെന്ന് ശോഭന

വൈകിയതിലുള്ള ക്ഷമാപണവും അവർ ഫേസ്ബുക്കിൽ നടത്തിയിട്ടുണ്ട്

Samayam Malayalam 17 Nov 2018, 1:25 pm
വര്‍ഷങ്ങളായി പലരും ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ശോഭന. ഇതുവരെ വൈകിയതിലുള്ള ക്ഷമാപണവും അവർ ഫേസ്ബുക്കിൽ നടത്തിയിട്ടുണ്ട്. നിങ്ങള്‍ ചോദിച്ച ആ ചിത്രമിതാ എന്നുപറഞ്ഞാണ് ശോഭന, താനും മോഹൻലാലും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
Samayam Malayalam lal shob


എൺപതുകളിലെ സിനിമാസുഹൃത്തുക്കളൊരുമിച്ചുകൊണ്ട് നടത്താറുള്ള സംഗമത്തിൽ നിന്നാണ് ഇരുവരും ചേര്‍ന്നുള്ള സെൽഫി. ജയറാം, ശരത്കുമാര്‍, ജാക്കി ഷ്രോഫ്, അര്‍ജ്ജുൻ, സുമൻ, സുഹാസിനി, മേനക, അംബിക, രാധ തുടങ്ങി നിരവധി താരങ്ങള്‍ ഈ സംഗമത്തിനായെത്തിയിരുന്നു.


മിക്ക വര്‍ഷങ്ങളിലും എൺപതുകളിൽ സിനിമാലോകത്ത് സജീവമായിരുന്ന ഈ താരങ്ങള്‍ ഒരുമിക്കുന്ന സംഗമം സംഘടിപ്പിക്കാറുണ്ട്. സുഹാസിനിയും ശോഭനയുമാണ് സംഘാടകര്‍. സംഗമത്തിനായി മോഹൻലാൽ 80's എന്ന ത്രിഡി പ്രിന്‍ഡ് ഉള്ള ഷര്‍ട്ടിട്ട് എത്തിയത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും ലാൽ-ശോഭന താരജോഡികള്‍ ഒരുമിച്ച നിരവധി ചിത്രങ്ങള്‍ ഏറെ ജനശ്രദ്ധനേടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്