ആപ്പ്ജില്ല

36 വര്‍ഷമായുള്ള സൗഹൃദം! 55 ചിത്രങ്ങളിലെ നായകന്‍; മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയുമായി ശോഭന

ഹൈദാരാബാദിൽ നടന്ന എൺപതുകാലഘട്ടത്തിലെ നടീനടന്മാരുടെ സംഗമത്തിനിടയിൽ നിന്ന് പകർത്തിയ ചിത്രവുമായി ശോഭന

Samayam Malayalam 27 Nov 2019, 1:42 pm
മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് ഇഷ്ടപ്പെടാത്ത മലയാളികള്‍ വിരളമാണ്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി ഇന്നും കാത്തിരിക്കുന്നവരുമുണ്ട്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളേയും അശ്വരമാക്കി മാറ്റുന്നതില്‍ പ്രത്യേക വൈഭവമാണ് ഇരുവര്‍ക്കും. സംവിധായകന്റെ മനസ്സിലുള്ളത് ക്യാമറയ്ക്ക് മുന്നില്‍ പ്രകടിപ്പിക്കുന്നവരുമാണ്. ഇവരുടെ അഭിനയത്തിന് മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല സംവിധായകരും സ്തബ്ധരായി നിന്നുപോയ നിമിഷങ്ങളുമുണ്ട്. ഇവരുടെ സിനിമകളില്‍ മനോഹരമായ ഗാനങ്ങളുമുണ്ടായിരുന്നു.
Samayam Malayalam shobana


അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് ശോഭന വറെ മുന്‍പ് തന്നെ തെളിയിച്ചിരുന്നു. നൃത്തമാണ് താരത്തിന്റെ ജീവവായു. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോള്‍ പോലും നൃത്തത്തെ ഒപ്പം ചേര്‍ത്തിരുന്നു താരം. നൃത്തപരിപാടികള്‍ക്കായി കേരളത്തിലേക്ക് എത്താറുമുണ്ട്. ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശോഭന എത്തുന്നത്. സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അടുത്തിടെ എണ്‍പതുകളിലെ താരങ്ങളെല്ലാം ഒരുമിച്ചിരുന്നു. ചിരഞ്ജീവിയുടെ വീട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ശോഭനയും എത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ചിരിച്ച് നില്‍ക്കുന്ന താരജോഡികളുടെ ചിത്രം ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

36 വര്‍ഷമുള്ള സുഹൃത്ത്, 55 സിനിമകളിലെ എന്റെ നായകന്‍. മോഹന്‍ലാല്‍ ഇതായിരുന്നു ചിത്രത്തിന് ശോഭന നല്‍കിയ ക്യാപ്ഷന്‍. കാലങ്ങള്‍ക്ക് ശേഷം ഇഷ്ടജോഡികളുടെ ഒരുമിച്ചുള്ള ചിത്രം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയ്ക്കായി ഒരുമിച്ചൂടേയെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. പാര്‍വതിക്കും സുമലതയ്ക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു നേരത്തെ വൈറലായി മാറിയത്.

  • സിനിമയ്ക്കായി ജോലി ഉപേക്ഷിച്ചു: Janaki Krishnan

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്