മദ്യപിച്ചെത്തിയ ബോഡി ഗാര്‍ഡിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ബോളിവുഡ് നടി ആലിയഭട്ടിന്റെ പ്രതികാരം. കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് കാമുകൻ സിദ്ധാർഥ് മൽഹോത്രയെ കാണാന്‍ വന്നതിനു ശേഷം തിരിച്ചു പോകുന്നതിന് വേണ്ടിയായിരുന്നു താരം ബോഡി ഗാര്‍ഡിനെ വിളിച്ചത്. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നതിനിടയില് ഫോണ്‍ എടുക്കുകയും സ്ഥലത്തെത്തി താരത്തിനെ വണ്ടിയില്‍ കയറ്റുകയും ചെയ്തു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബോര്‍ഡിഗാര്‍ഡ് മദ്യപിച്ച് അവശനാണെന്ന കാര്യം താരത്തിന് മനസ്സിലായത്. അതിനാൽ അപ്പോള്‍ ആലിയ പ്രതികരിച്ചില്ല. ബോര്‍ഡി ഗാര്‍ഡ് മദ്യപിച്ചിരുന്നുവെന്ന് മനസ്സിലായതോടെ ആലിയ പേടിച്ചു. ആ അവസ്ഥയില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ താരം ഒന്നും മിണ്ടാതെ നിന്നു. പിന്നീട് വീട്ടിലെത്തിയാണ് കാര്യങ്ങള്‍ അമ്മയെ അറിയിച്ചത്. അടുത്ത ദിസം അയാളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരിക്കുകയാണ്.
shocked alia fires her drunken bodyguard
Shocked Alia fires her drunken bodyguard after being stranded on roads late night
shocked alia fires her drunken bodyguard
Shocked Alia fires her drunken bodyguard after being stranded on roads late night