ആപ്പ്ജില്ല

ശ്രുതി ഹാസൻ സ്റ്റണ്ട് മാസ്റ്ററുമായി പ്രണയത്തില്‍

മിഖേല്‍ ഗോര്‍സെല്‍ എന്ന ബ്രിട്ടീഷ് യുവാവുമായി നടി ണയത്തിലാണെന്നാണ് വാര്‍ത്തകള്‍

TNN 2 Dec 2017, 6:27 pm
ഗോസിപ്പുകൾ സിനിമാതാരങ്ങളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ഇപ്പോൾ ഈ ഗണത്തിലേക്ക് ഒന്നുകൂടി. ശ്രുതി ഹാസന്റെ വിവാഹക്കാര്യം സംബന്ധിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മിഖേല്‍ ഗോര്‍സെല്‍ എന്ന ബ്രിട്ടീഷ് യുവാവുമായി നടി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. സ്റ്റണ്ട് മാസ്റ്ററാണ് മിഖേല്‍. ചരിത്ര പശ്ചാത്തലമുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രുതി ഇദ്ദേഹത്തില്‍ നിന്ന് വാള്‍പ്പയറ്റ് ഉള്‍പ്പെടെ അഭ്യസിച്ചിരുന്നു. പക്ഷേ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇവരുടെ അടുപ്പം പ്രണയത്തില്‍ കലാശിച്ചെന്നാണ് പ്രചരണം.
Samayam Malayalam shruthi hassan weddig rumours
ശ്രുതി ഹാസൻ സ്റ്റണ്ട് മാസ്റ്ററുമായി പ്രണയത്തില്‍


കഴിഞ്ഞ ദിവസം മിഖേലിനെ, ശ്രുതി അമ്മ സാഗരികയ്ക്ക് പരിചയപ്പെടുത്തിയിരുന്നു.മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതോടെയാണ് ശ്രുതി ഹാസന്റെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. കട്ടതാടിവച്ചുകൊണ്ടുള്ള മിഖേലിന്‍റെ ലുക്കും സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്