ആപ്പ്ജില്ല

എന്റെ സ്വത്തൊന്നും മകള്‍ക്ക് കൊടുക്കില്ല, അത് എനിക്കും ഭര്‍ത്താവിനും ഇവിടെ പൊടിച്ച് തീര്‍ക്കാനുള്ളതാണ്: ശ്വേത മേനോന്‍

സബൈന ഇപ്പോള്‍ പഠിയ്ക്കുകയാണ്. സ്‌കൂളില്‍ പോകുന്നു  ഇനി ആറാം ക്ലാസിലേക്കാണ്. ബോംബെയിലാണ് ഉള്ളത്. അവള്‍ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു, മകൾ നന്നായി എഴുതുമെന്നും ശ്വേത

Samayam Malayalam 5 Mar 2023, 3:48 pm
മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലായി മാറുന്നത്.
Samayam Malayalam shweta menon says none of her property will be given to her daughter
എന്റെ സ്വത്തൊന്നും മകള്‍ക്ക് കൊടുക്കില്ല, അത് എനിക്കും ഭര്‍ത്താവിനും ഇവിടെ പൊടിച്ച് തീര്‍ക്കാനുള്ളതാണ്: ശ്വേത മേനോന്‍


കുറച്ചു ബുദ്ധിജീവിയാണ് മോൾ

ഞാൻ മകളെ അമ്മ എന്നാണ് വിളിക്കുക. ഞാൻ അവളുടെ വാവയാണ്. അവളും എന്നെ പാംമ്പെർ ചെയ്യുന്ന കൂട്ടത്തിൽ ആണ്. ഇനി ആറാം ക്ലസ്സിലേക്ക് പോകുകയാണ് അവൾ. അഞ്ചാറ് ബുക്ക്‌സൊക്കെ കുട്ടി എഴുതിട്ടുണ്ട്. ഓൾറെഡി ഓൺലൈനിൽ ഇട്ടിട്ടുണ്ട്. ഒരു ആയിരത്തി അഞ്ഞൂറ് ആയിരത്തി അറുനൂറോളം റീഡേഴ്സ് ഉണ്ട്. അതുകൊണ്ട് എഴുതുന്നു. അവൾക്ക് എഴുതാൻ വലിയ ഇഷ്ടമാണ്. ചെറുപ്പം മുതലേ അതൊക്കെ തനിയെ ചെയ്യുന്നു. കുറച്ചു ബുദ്ധിജീവിയാണ് മോൾ- ശ്വേത പറയുന്നു.

sweമകൾക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ

മകൾക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നുള്ള ചർച്ചകൾ ഒന്നുമില്ല. അവൾക്ക് അവളുടേതായ വ്യക്തിത്വം കൊടുത്തിട്ടുണ്ട്. അവൾക്ക് എന്ത് ചെയ്യണം, എന്ത് പഠിക്കണം, ഏതുരീതിയിൽ അവൾക്ക് മുൻപോട്ട് പോകണം എന്ന് തീരുമാനിക്കാനുള്ള ഫ്രീഡം അവൾക്ക് കൊടുത്തിട്ടുണ്ട്. സിനിമ സംവിധാനം ചെയ്യണോ, മോഡലിങ് ചെയ്യണോ, ഇനി ഇതൊന്നും അല്ലാതെ വേറെ എന്തേലും ചെയ്യണോ അതിനും എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.

ഞാൻ നിനക്ക് ഒന്നും തരില്ല

മോൾ സിനിമയിൽ പിറന്നു വീണ കുഞ്ഞാണ് എന്നൊക്കയുള്ള കഥ അവൾക്ക് അറിയാം. പക്ഷെ ഒന്നും തുറന്നു പറയുന്ന കൂട്ടത്തിൽ ആല്ല. ആള് അത്ര ഫ്രണ്ട്ലി അല്ല. എന്റെ മോൾ ആണെങ്കിലും കുറച്ചു റിസർവ്ഡ് ടൈപ്പാണ്.

എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇതൊന്നും, ഇതിൽ ഓവർ ആയി ഒന്നും ചെയ്യരുത്, ആ അവസരത്തെ ബഹുമാനിക്കുക ആണ് വേണ്ടത് എന്ന് ഞാൻ മോൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ഞാൻ നിനക്ക് ഒന്നും തരാൻ പോകുന്നില്ല എന്നും ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്.

കാശൊന്നും പ്രതീക്ഷിക്കരുത്. ഒന്നും തരില്ല.

കാശൊന്നും പ്രതീക്ഷിക്കരുത്. ഒന്നും തരില്ല. അതൊക്കെ ഞാനും അച്ഛനും കൂടി അടിച്ചു പൊളിച്ചു തീർക്കും എന്ന് അവളോട് പറഞ്ഞിട്ടുണ്ട്. പഠിത്തം ഒക്കെ ഞാൻ നൽകും പക്ഷെ പൈസയും സ്വത്ത് വകകളും ഒന്നും എന്റെ അടുത്തൂന്ന് പ്രതീക്ഷിക്കരുത് എന്നും പറഞ്ഞുകൊടുത്തിട്ടുണ്ട്.

ഞാൻ തന്നെ വെട്ടിവിഴുങ്ങി അതെല്ലാം ഇവിടെ തന്നെ തീർക്കും. എന്തിനാണ് കുട്ടികൾക്ക് വേണ്ടി നമ്മൾ ചെയ്യുന്നത്. കുടുംബത്തിന്റെ കാര്യങ്ങൾ നമ്മൾ തോളത്തും തലയിലും വയ്ക്കുമ്പോൾ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവരെ പറക്കാൻ വിടൂ അപ്പോൾ അവർ എന്തേലും നേടും- ശ്വേത അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്