ആപ്പ്ജില്ല

'പെൺകുഞ്ഞാണ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; അച്ഛനായ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന തലക്കെട്ടോടെ ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥ് ഭരതൻ അച്ഛനായ സന്തോഷം പങ്കുവെച്ചിരിക്കുന്നത്

Samayam Malayalam 22 Jul 2020, 9:43 pm
നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ അച്ഛനായി. സിദ്ധാർത്ഥ് തന്നെയാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. പെൺകുഞ്ഞാണ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിദ്ധാർത്ഥ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നു. അമ്മയുടെയും കുഞ്ഞിൻ്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥിൻ്റെ പോസ്റ്റ്. ആസ്റ്റർ മെഡിസിറ്റിയിൽ വെച്ചാണ് സുജിന പെൺകുഞ്ഞിന് ജന്മം നൽകിയത്. ആശംസകളുമായി ആരാധകരും ഒപ്പം താരങ്ങളും കമൻ്റ് ബോക്സിലെത്തുന്നുണ്ട്. സംവിധായകൻ ഭരതൻ്റെയും നടി കെ പി എ സി ലളിതയുടെയും മകനാണ് സിദ്ധാർത്ഥ് ഭരതൻ.
Samayam Malayalam പെൺകുഞ്ഞാണ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; അച്ഛനായ വിശേഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ


Also Read: 'വേഷ'ത്തിലെ മമ്മൂട്ടിയുടെ മകളെ ഓർമ്മയില്ലേ?

നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുള്ള സിദ്ധാർത്ഥ് സുഹൃത്തായ സുജിനാ ശ്രീധരനെ ജീവിതസഖിയാക്കിയത് കഴിഞ്ഞ സെപ്തംബറിലായിരുന്നു. അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങിൽ സിനിമാരംഗത്തെ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'വർണ്യത്തിൽ ആശങ്ക' എന്ന ചിത്രമാണ് സിദ്ധാർഥ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

Also Read: മാസ്കണിഞ്ഞ് ലംബോർഗിനിയിൽ തലൈവ‍ർ!

2015ൽ നടന്ന ഒരു കാർ അപകടത്തിൽ സിദ്ധാർത്ഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് തിരിച്ചു വന്ന ശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തത്. തുടർന്നായിരുന്നു വിവാഹം. നിദ്ര, നമ്മൾ, ചന്ദ്രേട്ടൻ എവിടെയാ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെയാണ് സിദ്ധാർത്ഥ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്.

View this post on Instagram It’s a Baby Girl 👧🏽🥳🥳..both the mother and the child are safe and sound 😊 A post shared by Sidharth Bharathan (@sidharthbharathan) on Jul 22, 2020 at 6:38am PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്