ആപ്പ്ജില്ല

# MeToo വെളിപ്പെടുത്തലുകള്‍; '96' തമിഴ് സിനിമയിലെ തൻ്റെ അവസാനത്തെ ചിത്രമാകും: ചിന്മയി

വരിസംഖ്യയുടെ പ്രശ്‌നം സംഘടന ചൂണ്ടിക്കാട്ടുമ്പോഴും ശമ്പളത്തില്‍ നിന്ന് പത്തു ശതമാനം വീതം തുക സംഘടന കൈപ്പറ്റിയിട്ടുണ്ടെന്ന് ചിന്മയി

Samayam Malayalam 18 Nov 2018, 11:23 am
വിവാദമായ # MeToo വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ യുവ ഗായിക ചിന്മയിയെ ഡബ്ബിംഗ് യൂണിയനില്‍ നിന്ന് പുറത്താക്കി. കവി വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചതിനാലാണ് നടപടി എന്നാണ് മനസിലാക്കുന്നത്. എന്നാൽ ചിന്മയി അംഗത്വ ഫീസ് അടയ്‌ക്കാത്തതിനാലാണ് പുറത്താക്കിയതെന്നാണ് യൂണിയൻ നൽകുന്ന വിശദീകരണം. എന്നാല്‍, തനിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ ചര്‍ച്ച നടത്തുകയോ ചെയ്‌തിട്ടില്ല, പുറത്താക്കൽ നടപടിയെന്നും ചിന്മയി പറഞ്ഞു. പുറത്താക്കിയതായി കാണിച്ചുകൊണ്ട് ഒരു സന്ദേശം മാത്രമാണ് യൂണിയന്‍ തനിക്ക് അയച്ചതെന്നും ചിന്മയി പറയുന്നു.
Samayam Malayalam # MeToo വെളിപ്പെടുത്തലുകള്‍; 96 തമിഴ് സിനിമയിലെ തൻ്റെ അവസാനത്തെ ചിത്രമാകും: ചിന്മയി
# MeToo വെളിപ്പെടുത്തലുകള്‍; '96' തമിഴ് സിനിമയിലെ തൻ്റെ അവസാനത്തെ ചിത്രമാകും: ചിന്മയി


ചിന്മയിയുടെ ട്വീറ്റ്


വരിസംഖ്യയുടെ പ്രശ്‌നം സംഘടന ചൂണ്ടിക്കാട്ടുമ്പോഴും ശമ്പളത്തില്‍ നിന്ന് പത്തു ശതമാനം വീതം തുക സംഘടന കൈപ്പറ്റിയിട്ടുണ്ടെന്ന് ചിന്മയി ആരോപിച്ചു. സംഗീത പരിപാടിക്കായി അമേരിക്കയിലെത്തിയ ചിന്മയി ട്വീറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

ചിന്മയിയുടെ ട്വീറ്റ്


നടനും മുന്‍ എം.എല്‍.എയുമായ രാധാ രവിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ചിന്മയി രംഗത്തെത്തിയിരുന്നു. '96' എന്ന തമിഴ് സിനിമയില്‍ തൃഷ കൃഷ്‌ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിനാണ് അവസാനമായി ചിന്മയി ശബ്‌ദം നല്‍കിയത്. ഈ സാഹചര്യത്തില്‍ '96' തമിഴ് സിനിമയിലെ തൻ്റെ അവസാനത്തെ ചിത്രമാകും എന്നാണു തോന്നുന്നതെന്ന് ചിന്മയി ട്വിറ്ററിൽ കുറിച്ചു. "പുറത്താക്കല്‍ നടപടിക്ക് മാറ്റമില്ല എന്നാണെങ്കില്‍ നല്ലൊരു സിനിമയോട് കൂടി തമിഴിലെ ഡബ്ബിങ് രംഗം വിടാനാകുന്നു എന്നതും താന്‍ നല്ല കാര്യമായി തന്നെയാണ് കാണുന്നത്. ചിന്മയി വ്യക്തമാക്കി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്