ആപ്പ്ജില്ല

'ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം'; അടുപ്പിന് മുന്നിൽ നിന്ന് കരഞ്ഞ് വേണുഗോപാൽ: ട്രോൾ കമൻ്റുകളുമായി ആരാധകരും!

ഗായകനെ അടുക്കളയിൽ കറി ഇളക്കാൻ ഏല്‍പ്പിച്ച് യോഗ ചെയ്യാന്‍ പോയിരിക്കുകയാണ് ഭാര്യ. അപ്പോഴാണ് ഗായകൻ ശ്രുതി കേട്ടുകൊണ്ട് കരഞ്ഞു കൊണ്ട് കറി ഇളക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Samayam Malayalam 1 Apr 2020, 11:56 am
മലയാള സംഗീത പ്രേമികളുടെ ഇഷ്ടഗായകരിൽ ഒരാളാണ് വേണു ഗോപാൽ. നിരവധി ഗാനങ്ങളാണ് ഈ ശബ്ദത്തിൽ മലയാളികൾ ആസ്വദിച്ചത്. കൊറോണ ക്വാറൻ്റൈൻ കാലം ആരംഭിച്ചതോടെ എല്ലാവരും വീട്ടിനുള്ളിൽ തങ്ങളുടേതായ സമയം ആസ്വദിക്കുകയാണ്. അത്തരത്തിൽ വീട്ടിനുള്ളിലെ ക്വാരൻ്റൈൻ സമയത്തെ ഒരു പ്രവൃത്തി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ഇപ്പോൾ. ഇന്നലെ രാവിലെ നടന്ന സംഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.
Samayam Malayalam ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം; അടുപ്പിന് മുന്നിൽ നിന്ന് കരഞ്ഞ് വേണുഗോപാൽ: ട്രോൾ കമൻ്റുകളുമായി ആരാധകരും


Also Read: അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ ഇങ്ങനെയോ? സോഷ്യൽ മീഡിയയിൽ തിളങ്ങി ഒരു വീഡിയോ!

വീട്ടിൽ ലോക്ക് ഡൌൺ ഒഴിവു വേള ആസ്വദിക്കുന്നതിനിടെ ചെറിയൊരു പണി കിട്ടിയ വിവരമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അടുക്കള ഗായകനെ ഏല്‍പ്പിച്ച് യോഗ ചെയ്യാന്‍ പോയിരിക്കുകയാണ് ഭാര്യ. ആ സമയത്ത് അടുക്കളയില്‍ കയറി അടുപ്പത്തിരുന്ന കറി ഇളക്കേണ്ടി വന്ന അവസ്ഥയാണ് ഗായകൻ പങ്കുവെച്ചിരിക്കുന്നത്. 'ദുരവസ്ഥ' എന്നർത്ഥമാക്കുന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read: മുംബൈ തെരുവുകളില്‍ 'ബാറ്റ്മാനെ'ത്തി ഭക്ഷണ വിതരണം; അലി ഫസലിന് കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ!

'ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം' എന്ന തലക്കെട്ടാണ് ഗായകൻ ഈ വീഡിയോ പങ്കവെച്ചപ്പോൾ കുറിച്ചിരുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ശ്രുതി കേള്‍ക്കാം, അതിനൊപ്പം അടുപ്പിനു മുന്നിൽ നിന്ന് കൊണ്ട് തമാശയെന്നോണം കരഞ്ഞാണ് വേണുഗോപാല്‍ കറി ഇളക്കുന്നത്. ഈ വീഡിയോയ്ക്ക് വന്ന കമൻ്റാണ് ഏറെ രസകരം. കരയരുതെന്നും താങ്ങാനാകുന്നില്ലെന്നും ആരാധകർ കുറിച്ചിരിക്കുന്നു.

Also Read: ചുവപ്പ് സാരിയും വലിയ ജിമിക്കിയും; ഹോട്ട് ലുക്കില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് (ചിത്രങ്ങള്‍ )

അതേ സമയം താങ്കൾ നല്ല നടനാണല്ലോ എന്നും കറിയ്ക്കടുത്ത് നിന്നു കരയല്ലേ വേണുച്ചേട്ടാ, അതിന് ഉപ്പു കൂടുമെന്നുമടക്കമുള്ള കമൻ്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്. ശ്രുതി കേട്ടുകൊണ്ട് പാചകം ചെയ്യുന്നവരെ ആദ്യം കാണുകയാണെന്നും ഗ്യാസ് കത്തുന്നില്ലല്ലോ എന്ന രസികന്‍ കമന്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്.

വീഡിയോ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്