ആപ്പ്ജില്ല

മണിക്കൂറുകളോളം കാത്തിരുന്നിട്ടും വരാതായതോടെ ലത മങ്കേഷ്‌കറിനെ ആജന്മ ശത്രുവാക്കിയ നയ്യാര്‍! 4 വര്‍ഷം റഫിയോടും മിണ്ടിയില്ല! ചര്‍ച്ചയായ ചില സൗന്ദര്യപ്പിണക്കങ്ങൾ

ഇന്ത്യന്‍ സിനിമയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മൂവായിരത്തിലധികം ഗാനങ്ങള്‍ ആലിച്ചാണ് പ്രിയ ഗായിക മടങ്ങുന്നത്. എവിടെപ്പോയാലും സംഗീതം തനിക്കൊപ്പമുണ്ടാവുമെന്ന് ലത മങ്കേഷ്‌കര്‍ മുന്‍പ് പറഞ്ഞിരുന്നു.

Samayam Malayalam 6 Feb 2022, 2:13 pm
പാട്ടിന്റെ കാര്യത്തില്‍ മാത്രമല്ല തന്റെ നിലപാടുകളുടെ കാര്യത്തിലും കാര്‍ക്കശ്യക്കാരിയായിരുന്നു തല മങ്കേഷ്‌കര്‍. ഗായികയുടെ സൗന്ദര്യപ്പിണക്കങ്ങളെല്ലാം ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങളോളം ലതയോട് മിണ്ടാതെ നിന്നവരും ലത അവഗണിച്ചവരുമൊക്കെയുണ്ട്. വിയോഗവാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ലതയുടെ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും പ്രധാന സംഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളും വൈറലാവുന്നുണ്ട്. 3 പേരുമായി ലത പിണങ്ങിയിട്ടുണ്ട്.
Samayam Malayalam singer lata mangeshkar s cold war with mohammed rafi and omkar prasad nayyar
മണിക്കൂറുകളോളം കാത്തിരുന്നിട്ടും വരാതായതോടെ ലത മങ്കേഷ്‌കറിനെ ആജന്മ ശത്രുവാക്കിയ നയ്യാര്‍! 4 വര്‍ഷം റഫിയോടും മിണ്ടിയില്ല! ചര്‍ച്ചയായ ചില സൗന്ദര്യപ്പിണക്കങ്ങൾ


സിദ്ധാർത്ഥിന് പണികൊടുക്കാൻ ഒരുങ്ങി അപർണ

ശത്രുക്കളെപ്പോലെ

ഇന്ത്യയൊട്ടുക്കും ആരാധകരുള്ള ലത മങ്കേഷ്‌കറിന്റെ ഡേറ്റിനായി സംഗീത സംവിധായകര്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ തന്‍രെ സിനിമകളില്‍ നിന്നും ലത മങ്കേഷ്‌കറിനെ മാറ്റി നിര്‍ത്തുകയായിരുന്നു ഓംകാര്‍ പ്രസാദ് നയ്യാര്‍. ലതയെ അവഗണിച്ചുവെങ്കിലും സഹോദരിയായ ആശ ഭോസ്ലെയ്ക്ക് ഗാനങ്ങളും നല്‍കാറുണ്ടായിരുന്നു അദ്ദേഹം. ലതയോട് അദ്ദേഹം ശത്രുക്കളെപ്പോലെയായിരുന്നുവത്രേ പെരുമാറിയിരുന്നത്.

പിണക്കത്തിന് കാരണം

ലതയുടെ പേരിലായി മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നയ്യാറിനെ തേടിയെത്തിയിരുന്നു. അത് തനിക്ക് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു അദ്ദേഹം. നയ്യാറിന്റെ ആദ്യ സിനിമ( സ്വതന്ത്ര്യ സംവിധായകന്‍)യായ ആസ്മാനില്‍ ലത മങ്കേഷ്‌കറിനും പാടാന്‍ അവസരം നല്‍കിയിരുന്നു. മണിക്കൂറുകളോളമായാണ് എല്ലാവരും ലതയെ കാത്തിരുന്നത്. അന്ന് ലത എത്തിയിരുന്നില്ല. അതോടെയാണ് നയ്യാര്‍ പിണങ്ങിയത്. ഇനിയങ്ങോട്ട് താനുമായി ഒരു ചിത്രത്തിലും ലത സഹകരിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരിക്കലും ഇണങ്ങാത്ത രീതിയിലുള്ള പിണക്കമായി മാറുകയായിരുന്നു ഇത്.

മുഹമ്മദ് റഫിയോടും

പാട്ടിന്റെ റോയല്‍റ്റി പാട്ടുകാര്‍ക്ക് ലഭിക്കണമോയെന്ന കാര്യത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു മുഹമ്മദ് റഫിയും ലതയും പറഞ്ഞത്. ഒരിക്കല്‍ പ്രതിഫലം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ പ്രതിഫലത്തിന് ഗായകന് യോഗ്യതയില്ലെന്നായിരുന്നു റഫി പറഞ്ഞത്. ഗായകര്‍ക്ക് റോയല്‍റ്റി വേണമെന്നായിരുന്നു ലതയുടെ വാദം. 4 വര്‍ഷത്തോളം നീണ്ട ഇവരുടെ സൗന്ദര്യപ്പിണക്കം അവസാനിപ്പിച്ചത് ആര്‍ ഡി ബര്‍മ്മനായിരുന്നു.

ദൂറാനിയോടും

ഗായകനായ ദൂറാനിയുമായും ലത പിണങ്ങിയിരുന്നു. രണ്ടാളും ഒന്നിച്ചൊരു ഗാനം ആലപിക്കുകയായിരുന്നു. ലത അണിഞ്ഞിരുന്ന മാലയെക്കുറിച്ചുള്ള ദൂറാനിയുടെ കമന്റായിരുന്നു അന്നത്തെ പിണക്കത്തിന് കാരണം. ആ കമന്റ് ഇഷ്ടപ്പെടാതിരുന്ന ലത ദൂറാനിയെ സ്റ്റുഡിയോയില്‍ നിന്നും മാറ്റിയതിന് ശേഷമാണ് പിന്നീട് പാടിയത്. അതും മറ്റൊരു ഗായകനൊപ്പം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്