ആപ്പ്ജില്ല

എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്!

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു!

Samayam Malayalam 5 Aug 2020, 1:35 pm
ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. വളരെ കുറഞ്ഞ അളവിൽ മാത്രമേ വെെറസ് ബാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ചയുടൻ തന്നെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം എസ്‌പി ബിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
Samayam Malayalam sp b


"കുറച്ചുദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.വിട്ടുമാറാതെ വന്നപ്പോഴാണ് പരിശോധന നടത്താം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ പരിശോധനക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു", എന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഇങ്ങനെയൊരു തീപ്പൊരിയുടെ ഭർത്താവായി ജീവിക്കുന്ന എന്നെ ആദരിക്കാൻ ആരുമില്ലേ; ജയ് ദേവ്!

"വളരെ കുറഞ്ഞ അളവിൽ മാത്രമേ വെെറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു. പക്ഷേ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിച്ചു",വെന്നും എസ്.പി.ബി പറയുന്നു. മാത്രമല്ല തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട കാര്യം ഇല്ല. രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ ആകും എന്ന് പ്രതീക്ഷിക്കുന്നതായും സോഷ്യൽ മീഡിയ വഴി പങ്ക് വച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്