ആപ്പ്ജില്ല

'നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക'; രാമചന്ദ്ര ഗുഹയുടെ അറസ്റ്റില്‍ സിത്താര

രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി ഗായിക സിത്താര. നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുവെന്നായിരുന്നു ഗായികയുടെ പ്രതികരണം. ബംഗളൂരുവില്‍ വച്ചായിരുന്നു പ്രതിഷേധത്തിനിടെ ഗുഹയെ അറസ്റ്റ് ചെയ്യുന്നത്.

Samayam Malayalam 19 Dec 2019, 3:34 pm
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ രാജ്യത്ത് കൂടുതല്‍ ശക്തമാവുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയെലടുക്കുകയാണ്. സീതാറാം യെച്ചൂരി, ഡി രാജ, രാമചന്ദ്ര ഗുഹ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുഹയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍.
Samayam Malayalam നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക; രാജചന്ദ്ര ഗുഹയുടെ അറസ്റ്റില്‍ സിത്താര
നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക; രാജചന്ദ്ര ഗുഹയുടെ അറസ്റ്റില്‍ സിത്താര


Also Read: നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല. പക്ഷേ നമുക്ക് ആകെയുള്ള സമ്പാദ്യവും അതാണ്; പ്രതിഷേധവുമായി അമല്‍ നീരദും ഐശ്വര്യ ലക്ഷ്മിയും!

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കു എന്നായിരുന്നു സിത്താരയുടെ പ്രതികരണം. രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു സിത്താരയുടെ പ്രതികരണം. നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിത്താര തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.

രാജചന്ദ്ര ഗുഹയുടെ അറസ്റ്റില്‍ സിത്താര


ബംഗളുരൂവില്‍ വച്ചായിരുന്നു രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തത്. ടൗണ്‍ ഹാളിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗുഹ. പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പോലീസ് ഗുഹയെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്.

Also Read: മോഹൻലാലിന്‍റെ കൈ ഒടിഞ്ഞോ? ആ കറുത്ത ബാൻഡേജിന് പിന്നിൽ!

ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, പഞ്ചിമ ബംഗാള്‍, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. കര്‍ണാടകയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം, രാജ്യം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാലും പ്രതിഷേധം തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്