Please enable javascript.Jomon T John Wife And Arpita Relation,ആരും അറിഞ്ഞില്ലല്ലോ ധ്യാനിന്റെ അർപ്പിതയും, ജോണിന്റെ പെണ്ണും തമ്മിലുള്ള ബന്ധം! വിവാഹരാവ് അടിച്ചുപൊളിച്ച് താര പത്നി! - social media searching ansu elsa varghese and dhyan sreenivasan wife arpita sebastian relation - Samayam Malayalam

ആരും അറിഞ്ഞില്ലല്ലോ ധ്യാനിന്റെ അർപ്പിതയും, ജോണിന്റെ പെണ്ണും തമ്മിലുള്ള ബന്ധം! വിവാഹരാവ് അടിച്ചുപൊളിച്ച് താര പത്നി!

Samayam Malayalam 24 Dec 2023, 11:39 am
Subscribe

2014 ല്‍ ആയിരുന്നു ആനുമായി ജോമോന്റെ വിവാഹം. എന്നാൽ 2021 ഇവർ  വിവാഹമോചനം നേടി. മൂന്ന് വർഷത്തോളം വേർപിരിഞ്ഞു കഴിഞ്ഞ ശേഷമായിരുന്നു ഡിവോഴ്സ്.

social media searching ansu elsa varghese and dhyan sreenivasan wife arpita sebastian relation
ആരും അറിഞ്ഞില്ലല്ലോ ധ്യാനിന്റെ അർപ്പിതയും, ജോണിന്റെ പെണ്ണും തമ്മിലുള്ള ബന്ധം! വിവാഹരാവ് അടിച്ചുപൊളിച്ച് താര പത്നി!
കഴിഞ്ഞദിവസമായിരുന്നു മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വീണ്ടും വിവാഹിതനായത്. അൻസു എൽസ വർഗീസ് ആണ് ജീവിത സഖിയായി എത്തിയത്. മുൻപ് നടി ആൻ അഗസ്റ്റിനുമായി ജോമോന്റെ വിവാഹം നടന്നിരുന്നു, എന്നാൽ ഇരുവരും വിവാഹമോചനത്തിലേക്ക് പിന്നീടെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിർമാതാവിന്റെ വേഷത്തിലും ജോമോൻ തിളങ്ങി നിൽക്കുകയാണ്,ഇതിനിടയിലാണ് പുത്തൻ സന്തോഷവും.

​ഇപ്പോൾ വിവാഹം

​ഇപ്പോൾ വിവാഹം

എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജോമോന്‍ കുറിച്ചത്. എഞ്ചിനീയറും ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എൽസ വർസീസ് എന്ന് പ്രൊഫൈലിൽ നിന്നും വ്യക്തം. മേതിൽ ദേവികയടക്കം നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. അതേ സമയം ജോമോന്റെ വിവാഹത്തിന് താരമായത് ഒരു താരപത്നിയാണ്.

ആനും ജോമോനും

 ആനും ജോമോനും

ഏറെ നാളത്തേ പ്രണയത്തിനു ശേഷമായിരുന്നു ആനിന്റെയും ജോമോന്റേയും വിവാഹം. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ജോമോനാണ്‌ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് ഇതോടെയാണ് വിവാഹമോചനവർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്. പിന്നാലെ അഭിനയത്തിലേക്ക് ആൻ മടങ്ങിവരികയും ചെയ്തു.

​ധ്യാനിന്റെ അർപ്പിത

 ​ധ്യാനിന്റെ അർപ്പിത

അൻസുവിന്റെ വിവാഹത്തിന് താരം ആയത് ശരിക്കും ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിതയാണ്. ബാച്ചിലർ പാർട്ടി മുതൽ അർപ്പിത അൻസുവിനു ഒപ്പം ഉണ്ടായിരുന്നു. ഇവർ തമ്മിൽ ഇത്രയും അടുപ്പം എങ്ങനെ വന്നു എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അജു വർഗീസിന്റെ ഭാര്യയും, അൻസുവിന്റെ വിവാഹചിത്രങ്ങൾ പങ്കിട്ടെത്തിയിട്ടുണ്ട്.

​അടിച്ചുപൊളിച്ചു ആഘോഷരാവ്

 ​അടിച്ചുപൊളിച്ചു ആഘോഷരാവ്

ധ്യാനും അർപ്പിതയ്ക്ക് ഒപ്പം ചിത്രങ്ങളിൽ നിറയുന്നുണ്ട്. രണ്ടുമൂന്നുദിവസം നീണ്ടുനിന്ന വിവാഹ ആഘോഷത്തിൽ ശരിക്കും അടിച്ചുപൊളിക്കുകയിരുന്നു അർപ്പിത. അൻസുവുമായി അർപ്പിതയ്ക്ക് എന്തെങ്കിലും ബ്ലഡ് റിലേഷൻ ഉണ്ടോ, അതോ സുഹൃത്തുക്കൾ മാത്രമാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് ഇപ്പോൾ ആരാധകർക്ക്.

ജോമോന്റെ തുടക്കം

  ജോമോന്റെ തുടക്കം

ചാപ്പ കുരിശ്’ സിനിമയിലൂടെയാണ് ജോമോൻ ടി. ജോൺ മലയാള ചലച്ചിത്ര രംഗത്ത് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലും ഛായാഗ്രാഹകൻ ജോമോനായിരുന്നു. എന്ന് നിന്റെ മൊയ്‌ദീൻ, നീ-ന ചിത്രങ്ങളിലെ ഛായാഗ്രഹണത്തിന് സംസ്ഥാന പുരസ്‌കാരവും കിട്ടിയിരുന്നു. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ജോമോൻ സജീവമാണ്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ