ആപ്പ്ജില്ല

സോനം-ആനന്ദ് വിവാഹത്തിനെതിരെ സിഖ് മതവിശ്വാസികൾ

ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയിരുന്നില്ലെന്നാരോപിച്ച്

Samayam Malayalam 16 May 2018, 11:56 pm
സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹത്തിന്‍റെ ചടങ്ങുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിഖ് മതവിശ്വാസികള്‍. മെയ് എട്ടിന് മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവില്‍ വച്ച് പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
Samayam Malayalam sonam


വിവാഹസമയത്ത് ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയിരുന്നില്ലെന്നാരോപിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ആണ് ആരോപണവുമായി രംഗത്തെത്തി. വിവാഹ ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് പരാതി. സോനത്തിനും ആനന്ദ് അഹൂജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിഖ് മതാചാരപ്രകാരം വിവാഹ ചടങ്ങുകളുടെ സമയത്ത് ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണം എന്നാണ് വിശ്വാസം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്