ആപ്പ്ജില്ല

നടി സോനം കപൂറിന്‍റെ വിവാഹം ഇന്ന്

ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിലെ റോക്ക് ഡെയിലില്‍ സോനം കപൂറിന്റെ അമ്മായിയുടെ വീട്ടിലാണ് വിവാഹചടങ്ങ്

Samayam Malayalam 8 May 2018, 1:18 pm
മുംബൈ: ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹം ഇന്ന് ബാന്ദ്രയില്‍ നടക്കും. ബന്ധുക്കള്‍ മാത്രമുള്ളതാണ് ചടങ്ങ്. ഡല്‍ഹി സ്വദേശിയും വ്യവസായിയുമായ ആനന്ദ് അഹൂജയാണ് വരന്‍. രാവിലെ 11-നും 12.30-നുമിടയില്‍ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിലെ റോക്ക് ഡെയിലില്‍ സോനം കപൂറിന്റെ അമ്മായിയുടെ വീട്ടിലാണ് വിവാഹചടങ്ങ്. പഞ്ചാബി ആചാരപ്രകാരമാണ് വിവാഹം.
Samayam Malayalam sonam-anand-759



ചൊവ്വാഴ്ച രാത്രി എട്ടിന് മുംബൈ ലീല ഹോട്ടലില്‍ വിവാഹസത്കാരം നടക്കും. ബോളിവുഡ് താരനിര വിവാഹാഘോഷത്തില്‍ പങ്കെടുക്കും. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ സോനം കപൂറിന്റെ വീടായ സണ്‍ടെക് സിഗ്നേച്ചര്‍ ഐലന്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരം മെഹന്ദി ചടങ്ങുകള്‍ നടന്നു. കപൂര്‍ കുടുംബാംഗങ്ങളും ബോളിവുഡ് താരങ്ങളും ചടങ്ങിനെത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍ സോനം കപൂര്‍ ഏറെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. ബോളിവുഡ് താരം സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്