ആപ്പ്ജില്ല

കരഞ്ഞുകൊണ്ടു വീണ്ടും ചിരിച്ചു 28 വർഷങ്ങൾക്ക് ശേഷം

29-ാം വയസ്സിലും 57-ാം വയസ്സിലും മാറ്റമില്ലാതെ ആ നിറകൺചിരി

TNN 28 Oct 2017, 12:58 pm
സോഷ്യൽമീഡിയയിലെ സിനിമാ വർത്തമാന ഗ്രൂപ്പുകളിൽ ഇന്നും സജീവമായ ചർച്ചാവിഷയമാണ് മോഹൻലാലിന്‍റെ കരഞ്ഞുകൊണ്ടുള്ള ചിരി. 28 കൊല്ലം മുൻപ് ഇറങ്ങിയ ദശരഥം എന്ന സിനിമയിലാണ് കരഞ്ഞുകൊണ്ട് ചിരിക്കുന്ന അഭിനയമികവ് ലാലേട്ടനിൽ കണ്ടത്. സുകുമാരിയോടൊപ്പമുള്ള ക്ലൈമാക്സ് സീനിലായിരുന്നു അത്. ഇതാ വീണ്ടും കരഞ്ഞുകൊണ്ട് ചിരിച്ചു അദ്ദേഹം വില്ലൻ എന്ന സിനിമയിൽ ഈ അടുത്തകാലത്ത് മോഹൻലാലിന്റെ ഏറ്റവും മികച്ച അഭിനയപ്രകടനമാണ് വില്ലനിലേതെന്ന് ഏവരും പറയുന്നു.
Samayam Malayalam special smile of mohanlal in villain film
കരഞ്ഞുകൊണ്ടു വീണ്ടും ചിരിച്ചു 28 വർഷങ്ങൾക്ക് ശേഷം



മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്....ഈ സിനിമയിലെ ഒരു ആശുപത്രി രംഗത്തിലെ മോഹൻലാലിന്‍റെ അഭിനയമാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ആ രംഗത്തെക്കുറിച്ച് ആരാധകരാണ് സോഷ്യൽമീഡിയയിലൂടെ കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ശരിക്കും കരഞ്ഞുകൊണ്ട് ചിരിക്കുകയാണോ അതോ ചിരിച്ചുകൊണ്ട് കരയുകയാണോ അദ്ദേഹം. 29-ാം വയസ്സിലും 57-ാം വയസ്സിലും മാറ്റമില്ലാതെ അദ്ദേഹത്തിന്‍റെ ജൈത്രയാത്ര.

special smile of mohanlal in villain film

famous smile of mohanlal.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്