പ്രണയിച്ച് വിവാഹിതരായവരാണ് പാര്‍വതിയും ജയറാമും. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും ഇവരെ ആശീര്‍വദിക്കുകയായിരുന്നു. ജയറാമിനേയും പാര്‍വതിയേയും നിരീക്ഷിച്ച് അവരുടെ പ്രണയത്തെക്കുറിച്ച് പറയാതെ മനസ്സിലാക്കിയവരിലൊരാളാണ് സത്യന് അന്തിക്കാട്. തലയണമന്ത്രം ലൊക്കേഷനിലെ രസകരമായ സംഭവത്തെക്കുറിച്ച് ശ്രീനിവാസന് തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. കൈരളി ടിവിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രീനിവാസന് മനസ്സ് തുറന്നത്.
ജയറാമും പാര്‍വതിയും പ്രണയത്തിലാണെന്ന് ആളുകള്‍ സംശയിച്ചിരുന്ന കാലത്തായിരുന്നു തലയണമന്ത്രത്തിന്റെ ഷൂട്ട്്. ഈ സിനിമയില്‍ ഇരുവരും ഭാര്യഭര്ത്താക്കന്മാരായാണ് അഭിനയിച്ചത്. ഇവര്‍ പ്രണയത്തിലാണോയെന്ന് അറിയാനായി അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു ചിലരൊക്കെ. എന്തെങ്കിലും കണ്ടോയെന്നായിരുന്നു സത്യന് അന്തിക്കാട് ശ്രീനിവാസനോട് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞതോടെയാണ് അവര്‍ ഗാഢ പ്രണയത്തിലാണെന്ന് സത്യന് അന്തിക്കാട് പറഞ്ഞത്. അതിനുള്ള കാരണവും അദ്ദേഹം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവര്‍ ഇരുവരും സെറ്റില്‍ വെച്ച് മിണ്ടുന്നേയില്ല, ശത്രുക്കളെപ്പോലെ ഇരിക്കുകയാണ്. അത് തന്നെ വലിയ തെളിവാണ്.
വടക്കുനോക്കിയന്ത്രമെന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പാര്‍വതിക്ക് എന്നെ കെട്ടിപ്പിടിക്കാന്‍ മടിയുണ്ടായിരുന്നു. അസുഖം മാറിയെന്ന് പറഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍ രക്ഷിതാക്കളേയും ധിക്കരിച്ച് പെട്ടിയെടുത്ത് എനിക്കൊപ്പം വരുന്ന പാര്‍വതിയെ ഞാന്‍ കെട്ടിപ്പിടിക്കുന്നതായിരുന്നു സീന്‍. അങ്ങനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞതോടെ ഞാനാണ് ധര്‍മ്മസങ്കടത്തിലായത്. ഇനിയാരെയെങ്കിലും പാര്‍വതി കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെയായിരിക്കുമെന്ന് അന്ന് എനിക്ക് മനസ്സിലായെന്നുമായിരുന്നു ശ്രീനിവാസന് അഭിമുഖത്തില്‍ പറഞ്ഞത്.