ആപ്പ്ജില്ല

കല്യാണം കഴിഞ്ഞതിന് ശേഷം ആ ചോദ്യം ആണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ശ്രിയ റെഡ്ഡി പറയുന്നു

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സലാർ എന്ന പ്രഭാസ് ചിത്രത്തിലൂടെ തിരിച്ചുവരികയാമ് നടി ശ്രിയ റെഡ്ഡി. ഇത്രയും നാൾ എന്തുകൊണ്ടാണ് ഇന്റസ്ട്രിയിൽ നിന്നും മാറി നിന്നത് എന്നും, വിവാഹത്തിന് ശേഷം അഭിനയിക്കാതിരുന്നതിനെ കുറിച്ചും ശ്രിയ സംസാരിക്കുന്നു

Samayam Malayalam 11 Jul 2023, 5:44 pm
തിമിര് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രിയ റെഡ്ഡി. നായകനെ വെല്ലുന്ന വില്ലത്തിയുടെ റോൾ ആയിരുന്നു ശ്രിയയുടേത്. തിമിര് എന്ന ചിത്രത്തിലെ ഈശ്വരി എന്ന കഥാപാത്രം പടയപ്പ സിനിമയിലെ നീലാംബരിയെ പോലെ പ്രേക്ഷകർ ഇന്നും ഓർമിയ്ക്കുന്നതാണ്. എന്നാൽ എന്തുകൊണ്ടാണ് അത് കഴി‍ഞ്ഞ് ഇത്രയും വർഷം ഇന്റസ്ട്രിയിൽ നിന്നും വിട്ടുനിന്നത്. തിമിരിന് ശേഷം ഏതാനും ചിത്രങ്ങൾ ചെയ്തുവെങ്കിലും ഇന്റസ്ട്രിയിൽ സജീവമായിരുന്നില്ല ശ്രിയ. ഇപ്പോൾ തിരിച്ചുവരുന്നു.
Samayam Malayalam sriya reddy about her break from industry
കല്യാണം കഴിഞ്ഞതിന് ശേഷം ആ ചോദ്യം ആണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ശ്രിയ റെഡ്ഡി പറയുന്നു


സലാറിലൂടെ തിരിച്ചുവരുന്നു

പ്രശാന്ത് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ സലാർ എന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ശ്രിയ റെഡ്ഡി തിരിച്ചുവരുന്നത്. എവിടെയായിരുന്നു ഇത്രയും നാൾ, എന്തായിരുന്നു സിനിമയിലേക്ക് തിരിച്ചുവരാതിരുന്നത് എന്നൊക്കെയുള്ള ചോദ്യത്തിന് നടി മറുപടി നൽകി. സലാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ പ്രമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഈശ്വരി എന്ന കഥാപാത്രം

മലയാളത്തിലും തെലുങ്കിലും എല്ലാം ഒന്നുരണ്ട് ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് ഞാൻ തമിഴ് സിനിമയിലേക്ക് വരുന്നത്. തിമിര് എന്ന ചിത്രത്തിന് മുൻപ് ചില സിനിമകൾ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഈശ്വരി തന്നെയാണ്. അതിന് ശേഷം നല്ല കഥാപാത്രങ്ങൾ വരും എന്ന് ഞാൻ കരുതി. പക്ഷെ പ്രതീക്ഷിച്ചത് പോലെ ഒന്നും വന്നില്ല. തിമിര് കഴിഞ്ഞ ഉടനെ എനിക്ക് വന്നത് ഒരു സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യാനായിരുന്നു. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഫോൺ വച്ച് ഓടിക്കോണം, എന്റെ മുന്നിൽ വന്നുപോകരുത് എന്ന് ഞാൻ പറ‍ഞ്ഞു.

നല്ല വേഷത്തിനായി കാത്തിരുന്നു

ഞാൻ തമിഴ് സിനിമകൾ അധികം കാണുന്ന ആളല്ല. എന്നാൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ എല്ലാം സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണുമായിരുന്നു. അങ്ങനെ പടയപ്പ കണ്ടതിന് ശേഷം ഒരുപാട് ആ​ഗ്രഹിച്ചതാണ് നീലാംബരിയെ പോലെ ഒരു റോൾ ചെയ്യണം എന്ന്. അതുപോലെ തിമിര് എന്ന ചിത്രത്തിന് ശേഷം, ആ കഥാപാത്രം നേടിത്തന്ന പേര് നശിപ്പിയ്ക്കും വിധം ഒരു സിനിമ ചെയ്യരുത് എന്ന് എനിക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു. നല്ല ഒരു വേഷത്തിന് വേണ്ടി കാത്തിരുന്നു. പക്ഷെ വന്നില്ല.

ഇന്റസ്ട്രിയിൽ നിന്ന് മാറി നിന്നത്

വിവാഹം ചെയ്യുന്നുവെങ്കിൽ ഒരു റെഡ്ഡിയെ മാത്രമേ ചെയ്യൂ എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. കാരണം പേരിനൊപ്പമുള്ള റെഡ്ഡിയെ എനിക്ക് മാറ്റാൻ സാധിക്കില്ല. ആ​ഗ്രഹിച്ചതുപോലെ തന്നെ, വീട്ടുകാരല്ലാതെ ഞാൻ തന്നെ എന്റെ റെഡ്ഡിയെ കണ്ടെത്തി. സിനിമയിൽ നല്ല അവസരങ്ങൾ വരുന്നില്ല, ആ​ഗ്രഹിച്ചതുപോലെ പങ്കാളിയെ കിട്ടി. എങ്കിൽ പിന്നെ കല്യാണം കഴിച്ച് സെറ്റിൽഡ് ആവാം എന്ന് കരുതിയാണ് വിവാഹം ചെയ്തു പോയത്. അതോടെ സിനിമയിൽ നിന്ന് ​ഗ്യാപ് എടുക്കുകയും ചെയ്തു.

വിവാഹത്തിന് ശേഷം കേട്ട ചോദ്യം

വിവാഹത്തിന് ശേഷം എന്റെ ജീവിംത ഹാപ്പിയായിരുന്നു. ആ​ഗ്രഹിച്ച കാര്യങ്ങൾ ഓരോന്ന് ചെയ്ത്, പല കാര്യങ്ങളിലും എന്​‍‍​ഗേജ്ഡ് ആയി യാത്രകളൊക്കെയായി ഞാന്‌‍ ഹാപ്പിയായിരുന്നു. പക്ഷെ വിവാഹ ശേഷം എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത്, സിനിമകൾ ചെയ്യുന്നില്ലേ എന്ന ചോദ്യമാണ്. നല്ല കഴിവുണ്ടല്ലോ, അവസരങ്ങൾ കിട്ടുന്നില്ലേ, എന്താണ് സിനിമ ഇപ്പോൾ ചെയ്യാത്തത് എന്ന പലരുടെയും ചോദ്യം ശല്യമായി തോന്നി. അഭിനയത്തിലേക്കൊരു തിരിച്ചുവരവ് ആ​ഗ്രഹിച്ചതും അതിന് ശേഷമാണ്. പക്ഷെ നല്ല ഒരു കഥാപാത്രം കിട്ടണം.

സലാറിലേക്ക് വരുന്നത്

സലാറിലെ വേഷത്തിന് വേണ്ടി എന്നെ ഫോണിൽ ബന്ധപ്പെടാൻ സംവിധായകൻ ഒരുപാട് പ്രയാസപ്പെട്ടു. ഞാൻ ഓരോ രണ്ടു വർഷത്തിലും ഫോൺ നമ്പർ മാറ്റുന്ന ആളാണ്. പലരെയും വിളിച്ച് എന്നെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കണക്ട് ആയില്ല. അവസാനം കിട്ടിയ ഉടനെ അദ്ദേഹം പറഞ്ഞത്, നിങ്ങളെ ഒന്ന് ലൈനിൽ കിട്ടാൻ ഞാൻ ഒരുപാട് പ്രയാസപ്പെട്ടു, ഈ വേഷം നിങ്ങൾ തന്നെ ചെയ്യണം എന്നാണ്. കഥ കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. അങ്ങിനെയാണ് സലാറിലേക്ക് എത്തിയത്- ശ്രിയ റെഡ്ഡി പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്