ആപ്പ്ജില്ല

'സകുടുംബം പൊന്നോണം'; ആരാധകര്‍ക്ക് ആശംസകളുമായി ഇന്ദ്രജിത്തും പൂര്‍ണിമയും

പൂര്‍ണിമയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ഓണ ചിത്രവുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. എല്ലാവരും പരമ്പരാഗത വസ്ത്രം ധരിച്ച് സുന്ദരിമാരും സുന്ദരനുമായാണ് എത്തിയിരിക്കുന്നത്

Samayam Malayalam 30 Aug 2020, 6:28 pm
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും. അച്ഛനേയും അമ്മയേയും പോലെ മക്കളും ഇന്ന് താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലുടെ എല്ലാവരും ആരാധകരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളും കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
Samayam Malayalam സകുടുംബം പൊന്നോണം; ആരാധകര്‍ക്ക് ആശംസകളുമായി ഇന്ദ്രജിത്തും പൂര്‍ണിമയും
'സകുടുംബം പൊന്നോണം'; ആരാധകര്‍ക്ക് ആശംസകളുമായി ഇന്ദ്രജിത്തും പൂര്‍ണിമയും


Also Read: അശോകന്റെ സസ്പെന്‍സ് നായിക ആര്? 'ക്ലൂ' നല്‍കി ഗ്രിഗറി

ഇപ്പോഴിതാ പൂര്‍ണിമയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ഓണ ചിത്രവുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. എല്ലാവരും പരമ്പരാഗത വസ്ത്രം ധരിച്ച് സുന്ദരിമാരും സുന്ദരനുമായാണ് എത്തിയിരിക്കുന്നത്. ആരാധകര്‍ക്ക് ഓണാശംസകളും നേരുന്നുണ്ട് ഇന്ദ്രജിത്ത്.

Also Read: അലംകൃതയ്ക്ക് ഡാഡയാണ് എല്ലാം! സുപ്രിയയും പറയും! അമ്മൂമ്മ റോളിനെക്കുറിച്ച് മല്ലിക സുകുമാരന്‍

പിന്നാലെ ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തി. അജു വര്‍ഗ്ഗീസ്, അഹാന കൃഷ്ണ, നിമിഷ സജയന്‍, ആത്മിക, ശ്രിന്ദ തുടങ്ങിയ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ആരാധകരും പ്രിയ താരകുടുംബത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്. ചിത്രം വെെറലായി മാറുകയാണ്.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്