ആപ്പ്ജില്ല

ഞാൻ പോളിയല്ല മോളിയുമല്ല; പൗളി വൽസനാണേ...

ശരിക്കും ഞാൻ പൗളി വത്സനാണ്. പിന്നെ സെറ്റിലൊക്കെ എല്ലാവരും വിളിക്കുന്നത് പോളി ചേച്ചിയെന്നും

Samayam Malayalam 8 Mar 2018, 9:25 pm
മന്ത്രി അവാര്ഡ് പ്രഖ്യാപിച്ചപ്പോള് പറഞ്ഞത് പോളിയെന്ന്. ചിലർ വാർത്ത കൊടുത്തത് മോളി കണ്ണമാലിയെന്നും പോളി വിൽസൺ എന്നുമൊക്കെ. ശരിക്കും ഞാൻ പൗളി വത്സനാണ്. പിന്നെ സെറ്റിലൊക്കെ എല്ലാവരും വിളിക്കുന്നത് പോളി ചേച്ചിയെന്നും. പറയുന്നത് മറ്റാരുമല്ല. ഇക്കുറി മികച്ച സ്വഭാവ നടിക്കുന്ന സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ നടി പൗളിയാണ്. ഈ മ യൗ, ഒറ്റമുറി വെളിച്ചം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
Samayam Malayalam pauly


നാടകരംഗത്ത് നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രി. പി ജെ ആന്റണിയുടെ നാടകങ്ങളിൽ താരമായിരുന്ന പൗളി വത്സൻ അക്കാലത്തെ പ്രഗത്ഭ നാടകനടിയായി പേരെടുത്തിരുന്നു. തിലകൻ, പി ജെ ആന്റണി എന്നിവരുടെ നാടകക്കളരിയിലാണ് പൗളി വത്സൻ കൂടുതലും അഭിനയിച്ചു വന്നിരുന്നത്. വൈപ്പിൻകരയിലെ വളപ്പ് സ്വദേശിനിയാണ്.

ഇപ്പോള് ഈ അറുപതാം വയസ്സില് അപ്രതീക്ഷിതമായി കേരള സംസ്ഥാന സര്ക്കാരിന്റെ മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്കാരം നേടിയതിന്റെ അഭിമാനത്തിലാണ് താരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടിയായി പൗളി വത്സനെ തിരഞ്ഞെടുത്തിരിക്കുന്നത്.

35 വര്ഷത്തിലേറെയായി നാടകരംഗത്തുണ്ട്. സിനിമയിലെത്തിയിട്ട് ആറുവർഷമേ ആയിട്ടുള്ളൂ. അണ്ണൻ തമ്പി എന്ന സിനിമയിൽ ചെറിയൊരു സീനിലായിട്ടാണ് വന്നത്. പിന്നീട് ഇതിനകം ഇരുപതോളം സിനിമകൾ. അതിൽ നർമ്മം വിട്ട് അൽപം ഭേദപ്പെട്ട റോൾ ലഭിച്ചെന്നു കരുതുന്നത് ഈമയൗവിലാണ്. അതോ ഇതുവരെ തിയറ്ററിലെത്തിയിട്ടുമില്ല. അപ്പോള് ഈ അവാര്ഡ് കിട്ടിയത് തീര്ത്തും അപ്രതീക്ഷിതമായ ഒരു സന്തോഷമായിപ്പോയി. സിനിമ ഞാന് ഇതുവരെ കണ്ടിട്ടില്ല. തിയേറ്ററില് വന്നിട്ട് വേണം കാണാന്. പൗളി പറയുന്നു. ഗപ്പി, ലീല, മംഗ്ലീഷ്, അഞ്ചുസുന്ദരികൾ എന്നിവയിൽ നല്ല വേഷങ്ങൾ ചെയ്തിട്ടുമുണ്ട് പൗളി വത്സൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്