ആപ്പ്ജില്ല

ഫിറ്റ്നസ് ഗുരുവായി സണ്ണി ലിയോൺ

പുതിയ ടിവി ഷോയിലാണ് സണ്ണി ലിയോണിക്ക് ഫിറ്റ്നസ് ഗുരുവിന്‍റെ വേഷം

TNN 25 Oct 2017, 11:06 am
മുംബൈ: ഫിറ്റ്നസ് ഗുരുവായി സണ്ണി ലിയോൺ വരുന്നു. 'ഫിറ്റ് സ്റ്റോപ്' എന്ന പുതിയ ടിവി ഷോയിലാണ് സണ്ണി ലിയോണിക്ക് ഫിറ്റ്നസ് ഗുരുവിന്‍റെ വേഷം. എംടിവി ബീറ്റ്സാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. എക്സര്‍സൈസിന്‍റെ ഗുണം ആളുകളില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി സംഗീതവും എക്സര്‍സൈസും ഒന്നിച്ച് കൊണ്ടുവരും. വര്‍ക്ക് ഔട്ടുകളില്‍ വിശ്വസിക്കുന്ന സണ്ണി പറയുന്നത് എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും എല്ലാവരും എക്സര്‍സൈസിന് വേണ്ടി മാറ്റിവക്കണം എന്നാണ്.
Samayam Malayalam sunny leone becomes fitness guru in fitstop show
ഫിറ്റ്നസ് ഗുരുവായി സണ്ണി ലിയോൺ


എക്സര്‍സൈസ് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതിനായി എങ്ങനെ സംഗീതത്തെ ഉപയോഗിക്കാം എന്നും പരിപാടിയിലൂടെ സണ്ണി പ്രേക്ഷകരെ പരിശീലിപ്പിക്കും. യൂട്യൂബ് ഷോയായ 'സൂപ്പര്‍ ഹോട്ട് സണ്ണി മോണിങ്ങ്സി'ലൂടെ നേരത്തേയും സണ്ണി സമാനമായ പരിപാടി അവതരിപ്പിച്ചിരുന്നു.


sunny leone becomes fitness guru

sunny leone becomes fitness guru in fitstop show.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്