ആപ്പ്ജില്ല

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന സണ്ണി വെയ്ന്‍റെ ചിത്രം

'ഈ ചിത്രത്തിന് പിന്നിലെ സർഗാത്മക ആരുടേതെന്ന് പറയാമോ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

TNN 13 Jan 2018, 3:00 pm
ഒറ്റനോട്ടത്തിൽ പദ്മരാജനോ അതോ ഭരതനോ ഇതെന്നു സംശയിച്ചേക്കും. എന്നാൽ ഇവർ രണ്ടുപേരുമല്ല. സാക്ഷാൽ സണ്ണി വെയ്ൻ ആണിത്. സണ്ണി വെയ്ന്‍റെ ഈ ചിത്രമാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സണ്ണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.
Samayam Malayalam sunny waynes new look goes viral on social media
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന സണ്ണി വെയ്ന്‍റെ ചിത്രം


'ഈ ചിത്രത്തിന് പിന്നിലെ സർഗാത്മക ആരുടേതെന്ന് പറയാമോ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്. ലോഹിതദാസിനെ പോലെയുണ്ടെന്നാണ് ഒരുസംഘമാളുകൾ പറയുന്നത്. ചിലർ ഭരതന്‍റെ മുഖഛായ ഉണ്ടെന്നും പറയുന്നു. മറ്റുചിലർ പദ്മരാജനാണോ ഇതെന്നുമുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. സണ്ണി വെയ്നിന് കഷണ്ടിയും താടിയും വച്ച പോലെയുണ്ട്, ഇത് സണ്ണി വെയ്ൻ തന്നെയെന്ന് തറപ്പിച്ച് പറയുന്നവരുമുണ്ട്. ഭരതനും സണ്ണിയും ചേർത്ത് 'ഭരണ്ണി' എന്നാണ് ചിലർ വിളിക്കുന്നത്.



ഈ ചിത്രത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. ചാകര മീഡിയ, സേതു, ഗോകുൽ എന്ന പേരിലുള്ള ഹാഷ്ടാഗുകൾ ചിത്രത്തിനൊപ്പമുള്ളതിനാൽ ഇവരിൽ ആരെങ്കിലുമാകാനുള്ള സാധ്യതയുമുണ്ട്. ​ ഉടൻ സണ്ണി വെയ്ൻ തന്നെ യഥാർത്ഥ കലാകാരനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്