ആപ്പ്ജില്ല

ആരാധക സ്നേഹം അതിരുകടന്നപ്പോൾ കാലിടറി മമ്മൂട്ടി

മനാമയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ അതിരുവിട്ട ആരാധക സ്നേഹത്തിന് മമ്മൂട്ടിക്കും ഇരയാകേണ്ടി വന്നു.

TNN 28 Nov 2017, 2:12 pm
ആരാധകരുടെ സ്നേഹം അതിരുകടക്കുന്നത് പലപ്പോഴും താരങ്ങൾക്ക് വിനയാകാറുണ്ട്. പൊതുപരിപാടികളിലും മറ്റും അതിഥിയായി എത്തുമ്പോഴാണ് ഈ ആരാധക സ്നേഹം തലവേദനയായി മാറുന്നത്. മനാമയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ അതിരുവിട്ട ആരാധക സ്നേഹത്തിന് മമ്മൂട്ടിക്കും ഇരയാകേണ്ടി വന്നു. ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തുന്നുവെന്നറിഞ്ഞ് വൻ ജനാവലി തന്നെ ജ്വല്ലറിക്ക് മുന്നിലായി തടിച്ച് കൂടിയിരുന്നു.
Samayam Malayalam super star mammootty thrills bahrain crowd
ആരാധക സ്നേഹം അതിരുകടന്നപ്പോൾ കാലിടറി മമ്മൂട്ടി


ആൾക്കൂട്ടങ്ങൾക്ക് ഇടയിലൂടെയായിരുന്നു മമ്മൂട്ടിയുടെ കാർ എത്തിയത്. തിക്കും തിരക്കും കാരണം കാറിൽ നിന്ന് ഇറങ്ങുവാൻ തന്നെ നന്നായി ബുദ്ധിമുട്ടേണ്ടി വന്നു. ജ്വല്ലറിക്കകത്ത് കയറുന്നതിനിടയിൽ കൈയിലുണ്ടായിരുന്ന ബൊക്കെ താഴെ വീണു. ഒപ്പം താരവും വീഴാൻ പോയി. ഒരുവിധത്തിലായിരുന്നു താരം അകത്ത് കടന്നത്. തിരക്ക് കൂടിയതോടെ ഉദ്ഘാടനത്തിന് ശേഷം സെക്യൂരിറ്റിയുടെ സഹായത്താലാണ് മമ്മൂട്ടിക്ക് പുറത്ത് കടക്കാനായത്.

മുൻപ് മോഹൻലാലിനും ടോവിനോയ്ക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലിനെ ചുംമ്പിക്കാൻ ശ്രമിച്ച ആരാധകനെ തട്ടിമാറ്റിയ സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമ പ്രചരണ പരിപാടിക്കിടയിൽ തന്നെ അസ്വസ്ഥനാക്കിയ സംഭവത്തിൽ ടോവിനോയും പ്രതികരിച്ചിരുന്നു.

ആരാധക സ്നേഹം മമ്മൂട്ടിയെ അസ്വസ്ഥനാക്കിയെങ്കിലും താരം ഒന്നും പ്രതികരിച്ചില്ല. തന്‍റെ അമർഷം ഉള്ളിലൊതുക്കി ആരാധകർക്കൊപ്പം ഫോട്ടോ എടുത്തതിനുശേഷമാണ് താരം മടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്