ആപ്പ്ജില്ല

'മകളെപ്പോലെ ചേർത്ത് പിടിച്ച് ശ്രേയസ്'! വീട്ടിലെ പ്രീയപ്പെട്ട ബൂം, ഭാഗ്യയുടെ വിവാഹത്തിൽ തിളങ്ങിയ ഭാവ്നി; സുരേഷ് ഗോപിയുടെ ഇളയ മകളെ കുറിച്ച് സോഷ്യൽ മീഡിയ!

സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും മരണപ്പെട്ടുപോയ മകൾ ലക്ഷ്മിയെ കൂടാതെ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിങ്ങിനെ നാലുമക്കളാണ് ഉള്ളത്. അച്ഛന്റെ പാത പിന്തുടർന്ന് ആദ്യം സിനിമയിലേക്ക് എത്തിയത് മകൻ ഗോകുൽ സുരേഷ് ആയിരുന്നു. പിന്നീട് ഇളയ മകൻ മാധവും സിനിമയിലേക്ക് എത്തുന്ന വാർത്തകൾ വന്നിരുന്നു.

Authored byപ്രീയ പിള്ള | Samayam Malayalam 18 Jan 2024, 4:10 pm
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായ വാർത്തകൾ ആണ് സോഷ്യൽ മീഡിയ നിറയെ. സുരേഷ് ഗോപിയും കുടുംബവും ഭാഗ്യയ്ക്കും ശ്രേയസിനുമൊപ്പമുള്ള വിവാഹ ചിത്രങ്ങൾ എല്ലാം പുറത്തുവന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും അവരുടെ കുടുംബവും ഉൾപ്പെടെ താരമാമാങ്കം പോലെ ആയിരുന്നു ഗുരുവായൂരിൽ ഇന്നലെ ഭാഗ്യയുടെ വിവാഹം നടന്നത്. സുരേഷ് ഗോപിയുടെ നാല് മക്കളിൽ രണ്ടാമത്തെ ആളാണ് ഭാഗ്യ സുരേഷ്. ഭാഗ്യയുടെ വിവാഹ ചടങ്ങുകളിൽ താരമായിരുന്നത് മൂന്നു സഹോദരങ്ങളും തന്നെ ആയിരുന്നു. തങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ വിവാഹം ഇവർ ചേർന്ന് മനോഹരമാക്കുകയായിരുന്നു. ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഇളയ മകൾ ഭാവ്നി സുരേഷ് തന്നെ ആയിരുന്നു.
Samayam Malayalam suresh gopi daughter bhavni suresh photos and videos from bhagya suresh sreyas wedding viral in social media
'മകളെപ്പോലെ ചേർത്ത് പിടിച്ച് ശ്രേയസ്'! വീട്ടിലെ പ്രീയപ്പെട്ട ബൂം, ഭാഗ്യയുടെ വിവാഹത്തിൽ തിളങ്ങിയ ഭാവ്നി; സുരേഷ് ഗോപിയുടെ ഇളയ മകളെ കുറിച്ച് സോഷ്യൽ മീഡിയ!


ഭാവ്നി സുരേഷ്

സുരേഷ് ഗോപിയുടെ നാലുമക്കളിൽ മൂന്നാമത്തെ ആളാണ് ഭാവ്നി സുരേഷ്. സുരേഷ് ഗോപിയും കുടുംബത്തിലെ മറ്റുള്ളവരും ബൂം എന്നാണ് ഭാവ്നിയെ വീട്ടിൽ വിളിക്കുന്നത്. അച്ഛനും സഹോദരൻ ഗോകുൽ സുരേഷിനും പിന്നാലെ സിനിമയിലേക്ക് ഭാവ്നി എത്തുമോ എന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബോയ് കട്ട് ചെയ്ത മുടിയുമായി ഒരു ചുരിദാർ ധരിച്ച് ഭാവ്നി സുരേഷ് ഗോപിയ്‌ക്കൊപ്പം നടി ഭാമയുടെ വിവാഹത്തിന് എത്തിയിരുന്നു. അന്ന് മുതൽ സോഷ്യൽ മീഡിയയിൽ ഭാവ്നി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുകയായിരുന്നു.

ഫാഷൻ ഡിസൈനർ

എന്നാൽ ഭാവ്നി സഹോദരങ്ങളെ പോലെയോ അച്ഛനെ പോലെയോ സിനിമ ഇഷ്ടപ്പെടുന്ന ആളോ അഭിനയത്തിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്ന ആളോ അല്ല. ഭാവ്നിയുടെ ഇഷ്ടങ്ങളും താല്പര്യവും ഫാഷൻ ഡിസൈനിങ്ങിൽ ആണ്. വേദിക കളക്ഷൻസ് എന്ന ഓൺലൈൻ ബ്രാൻഡിന്റെ മോഡൽ ആയിട്ടായിരുന്നു പിന്നീട് ഭാവ്നി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ഭാവ്നിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആരാധകർക്ക് പറയാൻ ഉണ്ടായിരുന്നത്, ഭാവ്നിയ്ക്ക് മോഡലിങ്ങിൽ നല്ല ഭാവി ഉണ്ട് എന്നും വൈകാതെ സിനിമയിലേക്കും എത്തണം എന്ന് തന്നെ ആയിരുന്നു.

Shalin Zoya: പ്രണവിനോട് ഇഷ്ടം തോന്നിയത് ഇക്കാര്യം അറിഞ്ഞപ്പോഴാണ്

പച്ചസാരിയിൽ

സിംപിൾ മേക്കപ്പിൽ പച്ച സാരിയൊക്കെ അടുത്തായിരുന്നു ഇന്നലെ ചേച്ചിയുടെ വിവാഹ ചടങ്ങുകളിൽ ഭാവ്നി ഉണ്ടായിരുന്നത്. ഏറ്റവും അധികം ക്യാമറ കണ്ണുകൾ തേടി നടന്നതും ഈ സുന്ദരികുട്ടിയുടെ ദൃശ്യങ്ങൾ പകർത്താൻ തന്നെ ആയിരുന്നു. വിവാഹ ചടങ്ങുകളിൽ നിന്നുള്ള ഭാവ്നിയുടെ ദൃശ്യങ്ങൾ എല്ലാം വളരെ വേഗത്തിൽ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആളാണ് ഭാവ്നി. ഇതുവരെ ഒരു മീഡിയയ്ക്കു മുൻപിലും ഭാവ്നി സംസാരിച്ച് ആരും കേട്ടിട്ടുമില്ല അതുകൊണ്ട് തന്നെയാണ് വളരെ വേഗത്തിൽ ഭാവ്നിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടം പിടിക്കുന്നത്.

മകളെ പോലെ

താലികെട്ട് കഴിഞ്ഞ ശേഷമുള്ള ചേച്ചി ഭാഗ്യയ്ക്കും ചേട്ടൻ ശ്രേയസിനും ഒപ്പമുള്ള ഫോട്ടോഷൂട്ടിൽ മകളെ പോലെ അനിയത്തിക്കുട്ടിയെ ചേർത്ത് നിർത്തുന്ന ശ്രേയസിന്റെ വിഡിയോയും വളരെ വൈറലാണ്. വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആരാധകരാണ് സുരേഷ് ഗോപിയുടെ മക്കളെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. മൂത്ത മകൻ ഗോകുൽ സുരേഷും മൂത്ത മകൾ ഭാഗ്യയും അച്ഛന്റെ തനിപ്പകര്പ്പും ഇളയ മകൾ ഭാവ്നിയും മാധവും അമ്മ രാധികയെ പോലെയുമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

നാലുകുട്ടികളും

"നമ്മുടെയൊക്കെ വീട്ടിലെ ഒരു കല്യാണം കഴിഞ്ഞതുപോലെയുള്ള സന്തോഷമാണ് ഈ കുട്ടികളെ നാലുപേരെയും ഒരുമിച്ച് ഇങ്ങിനെ സന്തോഷത്തോടെ കാണുമ്പോൾ ഉള്ളിൽ നിറയുന്നത്. ഒരു താരജാഡകളും ഇല്ലാത്ത സാധാരണക്കാരായ കുട്ടികളായി ആണ് സുരേഷേട്ടനും രാധിക ചേച്ചിയും ഈ മക്കളെ വളർത്തിയിരുന്നത്, അത് ആ കുഞ്ഞുങ്ങളുടെ സ്നേഹവും പെരുമാറ്റവും കാണുമ്പോൾ മനസ്സിലാവുന്നുണ്ട്. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും അതിനേക്കാൾ ഭാഗ്യം ചെയ്ത കുട്ടികളുമാണിവർ" എന്നാണ് ആരാധകർ ഇവരുടെ ചിത്രങ്ങളെ കുറിച്ച് പറയുന്നത്.

ഓതറിനെ കുറിച്ച്
പ്രീയ പിള്ള
സമയം മലയാളം പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന പ്രീയയ്ക്ക് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്