ആപ്പ്ജില്ല

മികച്ച ഗായികയായിരുന്നിട്ടും പതിനെട്ടാം വയസ്സിൽ വിവാഹജീവിതത്തിലേക്ക്; എം ജി ശ്രീകുമാറിനൊപ്പം പാടിയ രാധിക ദേവി പിന്നീട് അറിയപ്പെട്ടത് രാധിക സുരേഷ് ഗോപിയായി!

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി. അഭിനയത്തേക്കാളുപരി രാഷ്ട്രീയ പ്രവർത്തനത്തിലും മികവ് തെളിയിച്ച സുരേഷ് ഗോപി നിങ്ങൾക്കും ആകാം കോടീശ്വരൻ റിയാലിറ്റി ഷോയിലൂടെ എത്തിയപ്പോഴാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരനായ അവതാരകൻ കൂടിയായി അദ്ദേഹം മാറിയത്. താരം മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്.

സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. രാധികയുടേതും സുരേഷ് ഗോപിയുടേതും പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു. പ്രായത്തിൽ അൽപ്പം കുറവുള്ള രാധികയുമായി നടന്ന വിവാഹത്തെകുറിച്ചും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഭാര്യയായി, വീട്ടമ്മയായി ഒതുങ്ങിയ രാധിക ദേവി എന്ന പാട്ടുകാരിയെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് വൈറലായി മാറുന്നത്. ALSO READ: ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ മുഴുവൻ ഭാരം ചുമലിലേറ്റിയ ആളായിരുന്നു ശരണ്യ: മനോബലം കൊണ്ടുതന്നെയാണ് അവൾ ഇത്രയും പോരാടിയത്; കിഷോർ

Samayam Malayalam 12 Aug 2021, 1:27 pm
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി. അഭിനയത്തേക്കാളുപരി രാഷ്ട്രീയ പ്രവർത്തനത്തിലും മികവ് തെളിയിച്ച സുരേഷ് ഗോപി നിങ്ങൾക്കും ആകാം കോടീശ്വരൻ റിയാലിറ്റി ഷോയിലൂടെ എത്തിയപ്പോഴാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരനായ അവതാരകൻ കൂടിയായി അദ്ദേഹം മാറിയത്. താരം മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്.
Samayam Malayalam suresh gopi s wife radhika suresh gopi is a play back singer and grand daughter of senior actress aranmula ponnamma
മികച്ച ഗായികയായിരുന്നിട്ടും പതിനെട്ടാം വയസ്സിൽ വിവാഹജീവിതത്തിലേക്ക്; എം ജി ശ്രീകുമാറിനൊപ്പം പാടിയ രാധിക ദേവി പിന്നീട് അറിയപ്പെട്ടത് രാധിക സുരേഷ് ഗോപിയായി!

സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. രാധികയുടേതും സുരേഷ് ഗോപിയുടേതും പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു. പ്രായത്തിൽ അൽപ്പം കുറവുള്ള രാധികയുമായി നടന്ന വിവാഹത്തെകുറിച്ചും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഭാര്യയായി, വീട്ടമ്മയായി ഒതുങ്ങിയ രാധിക ദേവി എന്ന പാട്ടുകാരിയെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് വൈറലായി മാറുന്നത്. ALSO READ: ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ മുഴുവൻ ഭാരം ചുമലിലേറ്റിയ ആളായിരുന്നു ശരണ്യ: മനോബലം കൊണ്ടുതന്നെയാണ് അവൾ ഇത്രയും പോരാടിയത്; കിഷോർ

​രാധികയുമായുള്ള വിവാഹം!

1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.

​ഒരുക്കം സിനിമയുടെ സമയത്ത്!

കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിൽക്കുമ്പോഴായിരുന്നു അച്ഛൻ ഫോണിൽ വിളിച്ചത്. 1989 നവംബർ 18ാം തീയതി ആയിരുന്നു അത്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി എന്നായിരുന്നു അച്ഛൻ തന്നോട് അന്ന് ഫോണിലൂടെ പറഞ്ഞിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

പെണ്ണ് കണ്ടില്ല!

രാധികയെ തെരഞ്ഞെടുത്തതിനെ കുറിച്ച് അന്ന് അച്ഛനോട് പറഞ്ഞിരുന്നത് 'എനിക്ക് പെണ്ണ് കാണണ്ടെന്നും ഞാൻ കെട്ടിക്കോളാം' എന്നുമായിരുന്നെന്ന്' സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ് വിവാഹ നിശ്ചയം അടക്കം കഴിഞ്ഞാണ് രാധികയെ ഞാൻ നേരിൽ കാണുന്നതെന്നും അതൊരു ഡിസംബർ 3ാം തീയതി ആയിരുന്നെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ മിക്ക പ്രേക്ഷർക്കും അറിവുള്ളതാണ്. എന്നാൽ രാധിക എന്ന ഗായികയെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

​18 വയസ്സിൽ വിവാഹം!

ആക്ഷൻ ഹീറോ സുരേഷ് ഗോപിയുമായി വിവാഹം കഴിക്കുമ്പോൾ രാധിക ദേവിക്ക് പ്രായം അന്ന് പതിനെട്ട് ആയിരുന്നുവെന്നാണ് സൂചന. സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു രാധികയുടെ ജനനം. സംഗീത രംഗത്ത് തനിക്ക് ശോഭിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി 18ാം വയസിൽ രാധിക സുരേഷ് ഗോപിയുടെ ഭാര്യയാവുകയായിരുന്നു. കിട്ടുമായിരുന്ന പ്രശസ്തി എല്ലാം വേണ്ടെന്നു വച്ചിട്ടാണ് കുടുംബ ജീവിതത്തിലേക്ക് രാധിക കടക്കുന്നത്.

​അടുത്തിടെ വൈറൽ!

രാധികയുടെ ആലാപനമികവിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് രാധിക ആലപിച്ച ഒരു ഗാനം വൈറൽ ആയതോടെയാണ്.ഒരു അരങ്ങേറ്റ ചടങ്ങിൽ വേദിയിൽ വച്ച് രാധിക പാടുന്നതിന്റെ വിഡിയോ ആണ് വലിയ ചർച്ചകൾക്കും വഴിവച്ചത്. ഒരു കീർത്തനത്തിന്റെ പദം ആണ് പാടിയത്. അടുത്തിടെ രാധിക ആലപിച്ച ഒരു ഭക്തിഗാനവും ഏറെ വൈറലായിരുന്നു.

​രാധിക പിന്നണി ഗാനരംഗത്തും!

സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് മുൻപേ തന്നെ പ്രശസ്തിയുടെ പടവുകൾ രാധിക ചവിട്ടി തുടങ്ങിയിരുന്നു. അഗ്നിപ്രവേശ''ത്തിലെ ``രാത്രിമലരിൻ ആർദ്രമിഴിയിൽ അലിയും ചന്ദ്രകിരണം'' എന്ന പ്രണയയുഗ്മഗാനം പാടികൊണ്ടാണ് നാല് പതിറ്റാണ്ടു മുൻപേ തന്നെ രാധിക പ്രശസ്തയായത്.

​വിവാഹശേഷം രംഗം വിട്ടു!

വിവാഹശേഷമാണ് രാധിക പിന്നണി ഗാനരംഗം വിട്ടത്. രാധിക സുരേഷ് ഗോപി ആകും മുൻപേ രാധിക ദേവി എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതോടെ രാധികയിലെ ഗായികയും ചടങ്ങുകളിൽ മാത്രം പാടുന്ന അവസ്ഥയിലേക്ക് ഒതുങ്ങി. എംജി ശ്രീകുമാറിന്റെ ഒപ്പമാണ് അഗ്നിപ്രവേശ ത്തിലെ ഗാനം രാധിക ആലപിച്ചത്.

​ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടി!

ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടി എന്ന നിലയിലും രാധിക അറിയപ്പെട്ടിരുന്നു. കുട്ടിപ്പാട്ടുകാരിയായിട്ടായിരുന്നു സിനിമയിൽ രാധികയുടെ തുടക്കം - 85 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തുവന്ന ``പറയാനും വയ്യ പറയാതിരിക്കാനും വയ്യ'' എന്ന ചിത്രത്തിലെ ``അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും എന്ന ഗാനവും രാധിക ദേവി എന്ന രാധിക സുരേഷ് ഗോപിയാണ് ആലപിച്ചത്.

മികച്ച ഗായികയായിരുന്നിട്ടും പതിനെട്ടാം വയസ്സിൽ വിവാഹജീവിതത്തിലേക്ക്; എം ജി ശ്രീകുമാറിനൊപ്പം പാടിയ രാധിക ദേവി പിന്നീട് അറിയപ്പെട്ടത് രാധിക സുരേഷ് ഗോപിയായി!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്