ആപ്പ്ജില്ല

'അന്നെൻ്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല, അവർ അത് നിഷേധിച്ചു. അടുത്ത ഓണം ഉണ്ണാൻ അവൾ ഉണ്ടായിരുന്നില്ല'; നൊമ്പരപ്പെടുത്തുന്ന ഓണഓർമ്മ പങ്കിട്ട് സുരേഷ് ഗോപി! വൈറലായി വാക്കുകൾ

സുരേഷ് ഗോപിയുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നു

Samayam Malayalam 24 Aug 2021, 3:48 pm
മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ കിങ് ആയി അറിയപ്പെടുന്ന സുരേഷ് ഗോപി ഇപ്പോൾ തുറന്ന് പറഞ്ഞ തൻ്റെ ജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന ഓണ ഓർമ്മ സിനിമാപ്രേമികൾക്കിടെയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യ ടുഡേ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസുതുറന്നത്. പണ്ടൊരു ഓണക്കാലത്ത് നടന്ന സംഭവമാണ് താരം വിവരിച്ചത്. 1991 ലായിരുന്നു ഇതിനാസ്പദമായ സംഭവം നടന്നത്.
Samayam Malayalam suresh gopi shares a painful memory about his late daughter
'അന്നെൻ്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല, അവർ അത് നിഷേധിച്ചു. അടുത്ത ഓണം ഉണ്ണാൻ അവൾ ഉണ്ടായിരുന്നില്ല'; നൊമ്പരപ്പെടുത്തുന്ന ഓണഓർമ്മ പങ്കിട്ട് സുരേഷ് ഗോപി! വൈറലായി വാക്കുകൾ

Also Read: 'ആറ്റിങ്ങലിൽ ശ്വാസം മുട്ടിച്ച് അരും കൊല, ബോഡി കണ്ടെത്തിയത് നാട്ടുകാർ'; ശ്രദ്ധപിടിച്ചു പറ്റി 'പിടികിട്ടാപ്പുള്ളി' ടീസർ!; ചിത്രം പ്രേക്ഷകരിലേക്കെത്തി!


സകുടുംബം

ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരം അന്ന് കോഴിക്കോട്ടായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന കടലോരക്കാറ്റ് എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലായിരുന്നു. സുരേഷ് ഗോപി ഗുരുസ്ഥാനീയനായി കണക്കാക്കുന്ന സംവിധായകനാണ് തമ്പി കണ്ണന്താനം.

ഷൂട്ടിങ് തിരക്കിൽ

അക്കൊല്ലം ഓണത്തിന് ഷൂട്ടിങ്ങ് തിരക്കായതിനാൽ സുരേഷ് ഗോപിയ്ക്ക് വീട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ചിത്രത്തിലെ നായകനായതിനാൽ തന്നെ മഴപെയ്താൽ ഒരു സീൻ എടുക്കാൻ സാധിക്കില്ലാത്തതിനാൽ അന്ന് ലൊക്കേഷനിൽ തന്നെയായിരുന്നു. മകൾ ലക്ഷ്മി ജനിച്ച വർഷമായിരുന്നു അത്.

ആദ്യ ഓണം

അത് കൊണ്ട് തന്നെ മകളുടെ ആദ്യത്തെ ഓണവുമായിരുന്നു. അവളുടെ ചോറൂണ് കഴിയുകയും ചെയ്തു. ആ ഓണത്തിന് അവൾക്കൊരു ചോറ് കൊടുക്കാൻ താരം അതിയായ ആഗ്രഹിച്ചിരുന്നു. ഓണത്തിന് പോകാതിരുന്നാൽ അത് കൊടുക്കാൻ കഴിയില്ലല്ലോ, എന്നാൽ തൊട്ടടുത്ത ഓണമുണ്ണാൻ മകൾ ലക്ഷ്മി ഉണ്ടായിരുന്നില്ല.

മകളുടെ ഓർമ്മ

തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അതാണെന്നാണ് താരം പറയുന്നത്. കുഞ്ഞിന് ഒരു ഓണരുയുള്ള കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനു മുൻപ് അവൾ പോയി. അവൾക്കുള്ള ഉരുള അവർ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു. സുരേഷ് ഗോപിയുടെ അഭിമുഖം ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്