ആപ്പ്ജില്ല

ടേക്ക് ഓഫിനെ വാനോളം പുകഴ്ത്തി തമിഴ് താരം സൂര്യ

യെമനില്‍ ആഭ്യന്തര കലാപ സമയത്ത് അവിടെ പെട്ടുപോയ മലയാളി നഴ്‌സുമാരുടെ ജീവിതകഥയാണ് പറയുന്നത്.

TNN 3 Apr 2017, 3:53 pm
തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ടേക്ക് ഓഫിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍താരം സൂര്യ. കുഞ്ചാക്കോ ബോബന്‍-ഫഹദ്-പാര്‍വതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ടേക്ക് ഓഫ് സിനിമ നീരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. ടേക്ക് ഓഫ് ഒരുപാട് ഇഷ്ടമായെന്നും എല്ലാ ഫ്രെയിമുകളും മികവ് പുലര്‍ത്തിയെന്നും ചിത്രം കണ്ട ശേഷം സൂര്യ പറഞ്ഞു.
Samayam Malayalam suriya appreciates take off
ടേക്ക് ഓഫിനെ വാനോളം പുകഴ്ത്തി തമിഴ് താരം സൂര്യ


സംവിധായകന്‍ മഹേഷ് നാരാണയനും സൂര്യക്കൊപ്പം സിനിമ കാണാൻ ഉണ്ടായിരുന്നു. ട്വിറ്ററിലാണ് സൂര്യ സിനിമയെ പുകഴ്ത്തി കുറിപ്പിട്ടത്. അടുത്തിടെ ഇത് ആദ്യമായാണ് ഒരു മലയാളചിത്രത്തെ പ്രശംസിച്ച് സൂര്യ രംഗത്തെത്തുന്നത്.

രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം യെമനില്‍ ആഭ്യന്തര കലാപ സമയത്ത് അവിടെ പെട്ടുപോയ മലയാളി നഴ്‌സുമാരുടെ ജീവിതകഥയാണ് പറയുന്നത്.


Loved watching #takeoff brilliance everywhere! Hats off @mahi27012 @twitfahadh #Parvathy pic.twitter.com/FWagN0Fdit — Suriya Sivakumar (@Suriya_offl) April 3, 2017

Suriya appreciates Take Off

Renowned editor Mahesh Narayanan’s directorial debut Take Off is continuing it’s successful run in all the release centres. The movie starring Parvathy Menon, Kunchako Boban, Fahadh Faasil and Asif Ali in major roles, was released on March 24.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്