ആപ്പ്ജില്ല

ദമ്പതികളുടെ അവകാശവാദം; സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ധനുഷിനോട് കോടതി

തമിഴ് താരം ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട വൃദ്ധ ദമ്പതികളുടെ പരാതിയിൽ

TNN 17 Feb 2017, 3:27 pm
ചെന്നൈ: തമിഴ് താരം ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട വൃദ്ധ ദമ്പതികളുടെ പരാതിയിൽ ചെന്നൈ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ധനുഷിന്റെ സ്കൂൾ കാലഘട്ടങ്ങളിലെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരമാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam tamil actor dhanushs parentage sc orders dhanush to present original cerficate
ദമ്പതികളുടെ അവകാശവാദം; സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ധനുഷിനോട് കോടതി


ധനുഷ് തങ്ങളുടെ മകനാണെന്നതിനുള്ള തെളിവുകൾ പക്കലുണ്ടെന്നാണ് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികൾ അവകാശപ്പെടുന്നത്. ആവശ്യമെങ്കിൽ ഡിഎന്‍എ ടെസ്റ്റ് നടത്താൻ തയാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു.

വൃദ്ധദമ്പതികളുടെ പരാതി വ്യാജമാണെന്നും കോടതി കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പരാതി ധനുഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ നടന്ന വാദത്തിൽ സ്കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പി ഇരുവരും സമർപ്പിച്ചിരുന്നു. എന്നാൽ കോപ്പി വേണ്ടെന്നും സ്കൂളിലെ ഒറിജിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവരാനും കോടതി ആവശ്യപ്പെടുകയായിരുന്നു.

Tamil actor Dhanush's parentage: HC orders Dhanush to present original certificate.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്