ആപ്പ്ജില്ല

നടനും തിരക്കഥാകൃത്തുമായ റൂബന്‍ ജയ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ഗില്ലി, ധൂൾ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള റൂബന് ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് കൊവിഡ് ബാധിച്ചത്

Samayam Malayalam 22 Sept 2020, 3:55 pm
ദളപതി വിജയ് നായകനായ ഗില്ലി, ചിയാൻ വിക്രത്തിന്‍റെ ധൂള്‍ തുടങ്ങിയ സുപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ സഹനടന്‍ റൂബന്‍ ജയ് കൊവിഡ് ബാധിച്ച്‌ മരിച്ചു. 54 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഗില്ലിയിൽ കബഡി മാച്ച്‌ റഫറിയുടെ കഥാപാത്രമായെത്തിയ റൂബൻ ധൂളിൽ ടിടിആറിന്‍റെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.
Samayam Malayalam ruban


Also Read: കൊവിഡ് സ്ഥിരീകരിച്ച നടി ആശാലത അന്തരിച്ചു

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ് നടൻ ഫ്ലോറന്‍റ് സി പെരേരെയും കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. വീണ്ടും തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നിരവധി സിനിമകളിൽ സഹനടനായി തിളങ്ങിയിട്ടുള്ളയാളാണ് റൂബൻ ജയ്. ചില സിനിമകളുടെ തിരക്കഥാ രചനയിലും റൂബൻ പങ്കാളിയായിട്ടുണ്ട്.

Also Read: അണിയറപ്രവർത്തകർക്ക് കൊവിഡ്; മമ്മൂട്ടിയും മഞ്ജുവും ഒരുമിക്കുന്ന 'ദി പ്രീസ്റ്റ്' ചിത്രീകരണം നീട്ടി

ശ്വാസകോശാര്‍ബുധത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയവേയാണ് റൂബന് കൊവിഡ് ബാധിച്ചത്. ട്രിച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്നലെയായിരുന്നു മരണം സ്ഥിരീകരിച്ച്. റൂബന്‍റെ നിര്യാണത്തില്‍ തമിഴ് സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്