Also Read: 'അൻകഹി കഹാനിയാം'; ഈ കഥകൾ പറയേണ്ടിയിരുന്നില്ല!
നയൻസ് വിഘ്നേഷ്
നയന്സിന്റെയും വിഘ്നേശിന്റെയും പിറകെ കൂടിയിരിക്കുകയാണ് ആരാധകരും. ഇവരെപ്പോഴാണ് ഒരുമിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയ്ക്കും അറിയേണ്ടത്. ഇപ്പോഴിതാ വിഘ്നേഷ് ശിവന് പിറന്നാൾ സർപ്രൈസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് നയൻതാര. ഇതിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായി മാറിയിരിക്കുകയാണ്.
വിഘ്നേഷ് ശിവൻ
വിഘ്നേഷ് ശിവൻ തന്നെയാണ് നയൻതാര തനിക്കായി ഒരുക്കിയ സർപ്രൈസിനെ കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്രകണ്ട് ആക്ടീവല്ലാത്ത നയൻതാരയുടെ വിശേഷങ്ങളൊക്കെ ആരാധകർ അറിയുന്നത് വിക്കി എന്ന് ചെല്ലപ്പേരുള്ള നയൻതാരയുടെ കാമുകൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്.
പ്രണയാർദ്രം
പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രണയാർദ്രമായ വരികളാണ് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ഈ മനോഹരമായ പിറന്നാൾ സർപ്രൈസിനു നന്ദി എൻ്റെ തങ്കമേ. നീ എൻ്റെ ജീവിതത്തിലുള്ളത് തന്നെയാണ് ഏറ്റവും വലിയ സമ്മാനം. അത് സമാനതകളില്ലാത്തതാണ്. വിഘ്നേഷ് കുറിച്ചതിങ്ങനെയാണ്.
പ്രണയിതാക്കൾ
ആശംസകളറിയിച്ച പ്രിയപ്പെട്ട സുഹൃത്തുക്കളോടുള്ള നന്ദിയും സ്നേഹവും അറിയിക്കാനും വിഘ്നേഷ് മറന്നില്ല. അടുത്തിടെ നയൻതാര നൽകിയ ഒരു അഭിമുഖത്തിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ചിരുന്നു. അന്ന് മുതൽ ആരാധകരൊക്കെ ഇവരുടടെ വിവാഹതീയ്യതി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ്.