ആപ്പ്ജില്ല

കര്‍മ ഫലം അനുഭവിയ്ക്കണം, നല്ലത് ചെയ്താലേ നല്ലത് നടക്കൂ; അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം, ആദ്യ ഭര്‍ത്താവ് ബാലയുടെ പ്രതികരണം

അമൃത സുരേഷിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയുടെ പ്രതികരണമാണ് ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാവുന്നത്. ഞാനിപ്പോള്‍ സ്വസ്തമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് എന്നും, മറ്റുള്ളവരുടെ ജീവിതത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം തനിയ്ക്കില്ല എന്നുമാണ് ബാലയുടെ ആദ്യത്തെ പ്രതികരണം.

Lipi 29 May 2022, 12:47 pm
അമൃത സുരേഷിനൊപ്പം ഒരു സെല്‍ഫി ചിത്രവുമായി ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെ മലയാള സിനിമയില്‍ ഒരു പുതിയ ഗോസിപ്പ് കഥയ്ക്ക് തുടക്കമായി. അമൃതയുടെയും ഗോപി സുന്ദറിന്റെയും വിവാഹം കഴിഞ്ഞു എന്ന രീതിയില്‍ അടക്കമാണ് വാര്‍ത്തകള്‍ പോകുന്നത്. അതിനിടയില്‍ ഗോപി സുന്ദറിന്റെ മുന്‍ കാമുകി അഭയ ഹിരണ്‍മയിയുടെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
Samayam Malayalam that is not my life said bala
കര്‍മ ഫലം അനുഭവിയ്ക്കണം, നല്ലത് ചെയ്താലേ നല്ലത് നടക്കൂ; അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം, ആദ്യ ഭര്‍ത്താവ് ബാലയുടെ പ്രതികരണം


​ബാലയുടെ പ്രതികരണം

അമൃത സുരേഷിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയുടെ പ്രതികരണമാണ് ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാവുന്നത്. ഞാനിപ്പോള്‍ സ്വസ്തമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് എന്നും, മറ്റുള്ളവരുടെ ജീവിതത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം തനിയ്ക്കില്ല എന്നുമാണ് ബാലയുടെ ആദ്യത്തെ പ്രതികരണം.

അവരെയും ദൈവം അനുഗ്രഹിക്കട്ടെ

അവര്‍ അങ്ങിനെ ജീവിയ്ക്കുകയാണ് എങ്കില്‍ അങ്ങിനെ പോകട്ടെ. എനിക്ക് അഭിപ്രായം പറയാന്‍ അവകാശം ഇല്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിയ്ക്കാം. ദൈവം അനുഗ്രഹിക്കട്ടെ. - അമൃതയുടെ പേര് പരമാര്‍ശിക്കാതെ ബാല പറഞ്ഞു.

​എന്റെ ജീവിതം അല്ല അത്

അവനവന്‍ ചെയ്യുന്ന തെറ്റിന് അവനവന്‍ തന്നെ അനുഭവിയ്ക്കണം. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. കഴിഞ്ഞ ദിവസ മുതല്‍ എനിക്ക് നിര്‍ത്താതെ കോളുകള്‍ വരികയാണ്. എന്റെ അഭിപ്രായം എന്താണെന്നാണ് ചോദിയ്ക്കുന്നത്. ആദ്യത്തെക്കാര്യം അത് എന്റെ ജീവിതം അല്ല. ഞാന്‍ പുതിയ ജീവിതത്തിലേക്ക് പോയി. നല്ല ഭംഗിയായി ജീവിയ്ക്കുകയാണ്.

​ബാല അമൃത ബന്ധം

ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത സുരേഷ്. അതിഥി വിധിര്‍ത്താവായി എത്തിയ ബാല അവിടെ വച്ചാണ് അമൃതയെ പരിചയപ്പെട്ടുന്നത്. തുടര്‍ന്ന് പ്രണയിച്ച് വിവാഹം കഴിച്ചു. 2010 ല്‍ ആയിരുന്നു വിവാഹം. 2019 ല്‍ വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളും ഉണ്ട്.

ശരത്തും അപർണയും സൊനാലിയിലേക്ക് പോകുന്നു! Pranayavarnangal Serial | Pranayavarnangal New Episode

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്