ആപ്പ്ജില്ല

'ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു; എന്നാൽ ഇപ്പോൾ; സുരേഷ് ബാബുവിന്റ സ്വന്തം മരുമകൾ!

സിനിമ കണ്ട ശേഷം സ്വന്തം അച്ഛന്റെ പ്രകടനത്തെക്കുറിച്ച് അഞ്ജു എഴുതിയ വാക്കുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്!

Samayam Malayalam 19 Jan 2021, 8:46 am
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയും കഥാപാത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയാണ്. നിറഞ്ഞ കൈയ്യടിയാണ് സിനിമയ്ക്കും കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾക്കും ലഭിക്കുന്നത്. ഒരു പക്ഷേ അടുത്തിടെ ഒന്നും ഒരു സിനിമയും ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നില്ല. അത്രത്തോളം തീവ്രമായ ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി നടക്കുന്നത്.
Samayam Malayalam anju  thachanattukara


ALSO READ: 'നായകനായി വെള്ളിത്തിരയിലേക്ക് വരുന്നതും കാത്ത്..': തൻ്റെ ആർമിയുടെ വാക്കുകൾ പുറത്ത് വിട്ട് സൂരജ്!
സിനിമയിലെ കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേക പേര് എടുത്തു പറയാൻ ഇല്ലെങ്കിലും സിനിമ കണ്ട ആർക്കും ഒരാളെയും മറക്കാൻ സാധിക്കില്ല. സിനിമ പുറത്തിറങ്ങിയ അന്നുമുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തത് സിനിമയിൽ നിമിഷയുടെ കഥാപാത്രത്തിന്റെ അമ്മായിയച്ചനെ അവതരിപ്പിച്ച നടനെ കുറിച്ചായിരുന്നു. ആരാണ് ആ കഥാപാത്രത്തെ ഇത്രത്തോളം പെർഫെക്ടായി അവതരിപ്പിച്ചത് എന്ന് ആയിരുന്നു മിക്കവർക്കും അറിയേണ്ടിയിരുന്നത്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന അമ്മായിഅപ്പൻ കലക്കി എന്നാണ് പൊതുവെ അദ്ദേഹത്തെ കുറിച്ച് അഭിപ്രായം ഉയർന്നതും.

ALSO READ: പതിവ് തെറ്റിക്കാതെ കരിക്ക്; സ്കൂട്ട് സീരീസിന് പര്യവസാനം, രണ്ടാം ഭാഗത്തിനായി കാത്തിരിപ്പ്

കഴിഞ്ഞദിവസം മുതൽ ആണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കേരളത്തിലെ പ്രശസ്ത നാടകക്കാരനും നാടകഗ്രാമത്തിന്റെ സ്ഥാപകരിലൊരാളുമായ, കോഴിക്കോട് സ്വദേശി ടി. സുരേഷ് ബാബുവാണ് അമ്മായിയച്ചന്‍ കഥാപാത്രത്തെ അതിഗംഭീരമാക്കി മാറ്റിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ നാടകരംഗത്തേക്ക് കടന്നുവന്ന സുരേഷ് ബാബു അഭിനയത്തോടുള്ള അഭിനിവേശത്തോടെയാണ് ജീവിക്കുന്നത്.

ഇപ്പോൾ അദ്ദേഹത്തിന്റെ റിയൽ ലൈഫിലെ മരുമകൾ അഞ്ജു തച്ചനാട്ടുകര പങ്ക് വച്ച ഒരു പോസ്റ്റാണ് സൈബർ ഇടത്തിൽ ചിരി പടർത്തുന്നത്. ' ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു; സിനിമ കണ്ടതിനു ശേഷം മോളേന്ന് വിളിക്കുമ്പോ ഉള്ളിലൊരു കാളലാ' എന്ന ക്യാപ്ഷ്യനോടെയാണ് ഒരു ചിത്രം അഞ്ചു സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്