ആപ്പ്ജില്ല

'തീയേറ്റര്‍ ഓഫ് ഡ്രീംസ്' ഉദ്ഘാടനം ചെയ്ത് ടൊവിനോ; ആദ്യ ചിത്രം പൃഥ്വിരാജിന്റെ 'കാപ്പ'

തീയേറ്റര്‍ ഓഫ് ഡ്രീസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനികൂടി സിനിമ ഇന്‍ഡസ്ട്രിയിലേക്ക് എത്തുകയാണ്. ആദ്യ നിര്‍മ്മാണ സംരംഭങ്ങള്‍ തന്നെ മുന്‍നിര താരങ്ങളെവെച്ചു ചെയ്യും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ആദ്യ ചിത്രം കാപ്പയില്‍ മഞ്ജു വാര്യരും പൃഥ്വിരാജുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Samayam Malayalam 18 Apr 2022, 3:51 pm

ഹൈലൈറ്റ്:

  • തീയേറ്റര്‍ ഓഫ് ഡ്രീംസുമായി ജിനുവും ഡോള്‍വിനും
  • ആദ്യം നിര്‍മ്മിക്കുക പൃഥ്വിരാജ്-മഞ്ജു വാര്യര്‍ ചിത്രം 'കാപ്പ'
  • രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തില്‍ നായനാകാന്‍ ടൊവിനൊ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam theatre of dreams office inauguration by tovino thomas and kappa will be the first movie
'തീയേറ്റര്‍ ഓഫ് ഡ്രീംസ്' ഉദ്ഘാടനം ചെയ്ത് ടൊവിനോ; ആദ്യ ചിത്രം പൃഥ്വിരാജിന്റെ 'കാപ്പ'
ജിനു ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിക്കുന്ന 'തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് ' എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനത്തിന്റെ ഓഫീസ് ടൊവിനോ തോമസ്സ് ഉദ്ഘാടനം ചെയ്തു. എറണാകുളം പാലാരിവട്ടത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഷാജി കൈലാസ്, സിബി മലയില്‍,എസ് എന്‍ സ്വാമി,ബി ഉണ്ണികൃഷ്ണന്‍, റാഫി, ബാദുഷ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Also Read : തിരക്കുള്ള റോഡിൽ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിച്ച് സ്റ്റൈലായി ബോളിവുഡ് താരം! പിഴ ചുമത്തി പൊലീസ്; നടൻ പിടിയിലായത് ഇങ്ങനെ
മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്നാ ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന ചിത്രമാണ് തിയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം. മെയ് 20-ന് 'കാപ്പ'യുടെ ചിത്രീകരണം ആരംഭിക്കും. ടൊവിനോ തോമസ്സിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രമാണ് തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ.


ടൊവിനോ, എസ് ഐ അനന്ത് നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' സെപ്റ്റംബറില്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ജിനു വി എബ്രഹാം നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, സംഗീതം സന്തോഷ് നാരായണന്‍, എഡിറ്റര്‍ ഷൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്