ആപ്പ്ജില്ല

'തീവണ്ടി' വൈകിയോടുന്നത് താൻ അറിഞ്ഞില്ലെന്ന് ടൊവിനോ

'തന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു, സർപ്രൈസ് നൽകിയതിന് നന്ദിയെന്നും' ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

Samayam Malayalam 28 Jun 2018, 4:59 pm
ടൊവിനോ നായകനാകുന്ന 'തീവണ്ടി' യുടെ റിലീസ് മാറ്റിവെച്ചു. ജൂലൈ 29 ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് തീയതി മാറ്റിവെച്ചത് താൻ അറിഞ്ഞില്ലെന്നാണ് ടൊവിനോ പറയുന്നത്. 'തന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു, സർപ്രൈസ് നൽകിയതിന് നന്ദിയെന്നും' ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.
Samayam Malayalam sdfsdefasedf


ദുൽഖർ സൽമാന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയ വിനി വിശ്വലാലാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയായിരുന്നു പ്രധാന ലൊക്കേഷൻ. പുതുമുഖ താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, ഷൈജു കുറിപ്പ്, സുരഭി, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്