ഇന്ത്യന്‍ സിനിമയുടെ താരനിരയില്‍ മുന്‍ പന്തിയില്‍ തന്നെയുള്ളവരാണ് രണ്‍വീര്‍ സിങ്ങും ദീപികയും. രണ്ടു പേരും അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്നവരാണ്. ഇരുവരും തമ്മിലുള്ള വിവാഹം സമീപകാലത്തെ ഏറ്റവും വലിയ താരവിവാഹമായിരുന്നു. വിവാഹ ശേഷവും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ അനുഭവങ്ങളും ചിത്രങ്ങളുമൊക്കെ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. Also Read: കാത്തിരുന്ന കണ്മണി; ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് താരം
ക്രിസ്തുമസ് ദിനത്തില്‍ ഇരുവരും പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ നെഞ്ചേറ്റുന്നത്. രണ്ടു പേരും ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ദീപിക പങ്കുവച്ച ചിത്രത്തില്‍ രണ്ടു പേരും പരസ്പരം കണ്ണുകളിലേക്ക് നോക്കുന്ന മനോഹര രംഗമാണുള്ളത്. രണ്‍വീര്‍ പങ്കുവച്ചതാകട്ടെ രണ്‍വീര്‍ നെറുകയില്‍ ചുംബിക്കുമ്പോള്‍ ക്യാമറയില്‍ നോക്കി ചിരിക്കുന്ന ദീപികയുടെ ചിത്രമാണ്.
സ്വയം തയ്യാറാക്കിയ ക്രിസ്തുമസ് ട്രീയ്ക്ക് മുന്നില്‍ നിന്നുമാണ് ഇരുവരും ഫോട്ടോയെടുത്തിരിക്കുന്നതെന്നാണ് ദീപിക പറയുന്നത്. അതേസമയം ഈ ക്രിസ്തുമസിന് എനിക്ക് വേണ്ടതെല്ലാം എന്നാണ് രണ്‍വീര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലെെക്കുകളിലൂടേയും കമന്റുകളിലൂടേയും ആരാധകര്‍ അവരുടെ സ്നേഹം അറിയിക്കുകയാണ്.
Also Read: ഇറക്കിവിട്ട സ്റ്റുഡിയോ, അന്നെടുത്ത ശപഥം, കാറില്‍ വന്നിറങ്ങിയത്; ആവേശമായി രജനിയുടെ വാക്കുകള്‍
നിലവില്‍ പുതിയ ചിത്രമായ ഛപാക്കിന്റെ പ്രൊമോഷന് തിരക്കിലാണ് ദീപിക. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെയാണ് ദീപിക അവതരിപ്പിക്കുന്നത്. ദീപികയും രണ്‍വീറും വീണ്ടുമൊരുമിക്കുന്ന ചിത്രം 83യുടേയും ചിത്രീകരണം നടക്കുന്നുണ്ട്. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്. കബീര്‍ ഖാനാണ് സംവിധായകന്.