ആപ്പ്ജില്ല

23 വര്‍ഷങ്ങള്‍; തോമസ് ചാക്കോയും തുളസിയും വീണ്ടും

സ്ഫടികത്തിലെ തോമസ് ചാക്കോയും തുളസിയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍

TNN 14 Jan 2018, 8:53 pm
'സ്ഫടികം' സിനിമയിൽ മോഹന്‍ലാല്‍ കഥാപാത്രം തോമസ് ചാക്കോയുടേയും ഉര്‍വശി അവതരിപ്പിച്ച തുളസി എന്ന കഥാപാത്രത്തിന്‍റേയും ബാല്യകാലം അവതരിപ്പിച്ചവർ വീണ്ടും കണ്ടുമുട്ടി. സിനിമ പുറത്തിറങ്ങി 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ് ചാക്കോയും തുളസിയും സിനിമയ്ക്ക് പുറത്ത് വീണ്ടും കണ്ടത്. രൂപേഷ് പീതാംബരനും ആര്യയും ആണ് ഈ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്.
Samayam Malayalam thomas chacko and thulasi met again after sphadikam days
23 വര്‍ഷങ്ങള്‍; തോമസ് ചാക്കോയും തുളസിയും വീണ്ടും


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്