ആപ്പ്ജില്ല

അച്ഛന് കൂലിപ്പണി; ഞാൻ മൊബൈൽ ഫോണിന്റെ സെയിൽസിലാണ് ജോലി തുടങ്ങിയത്; സിനിമ കാരണം സകല ജോലികളും പോയി; ഇനി ജീവിതം സിനിമയ്ക്ക് വേണ്ടി; ഉണ്ണി ലാലുപറയുന്നു!

മാസം പതിനായിരം രൂപയാണ് അക്കാലത്ത് എന്റെ വരുമാനം. വീട്ടിലെ ഒരു ബുദ്ധിമുട്ടും എന്നെ അച്ഛൻ അറിയിച്ചിട്ടില്ല. നിന്റെ ഇഷ്ടത്തിന് കൂടെ ഉണ്ടെന്നാണ് അവർ പറഞ്ഞിരുന്നത്!

Samayam Malayalam 13 Nov 2021, 11:45 am
Samayam Malayalam tik tok fame unni lalu opens up about his big screen debut
അച്ഛന് കൂലിപ്പണി; ഞാൻ മൊബൈൽ ഫോണിന്റെ സെയിൽസിലാണ് ജോലി തുടങ്ങിയത്; സിനിമ കാരണം സകല ജോലികളും പോയി; ഇനി ജീവിതം സിനിമയ്ക്ക് വേണ്ടി; ഉണ്ണി ലാലുപറയുന്നു!

ടിക് ടോക്കിലൂടെയാണ് ഉണ്ണി ലാലു ആദ്യമായി മലയാളികളുടെ മനം കവർന്നത്. യുവ പ്രേക്ഷകർക്ക് ഉണ്ണി ലാലു ഉണ്ണിയേട്ടനാണ്. മ്യൂസിക്കല്‍ ആല്‍ബങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ഉണ്ണിയെ മലയാളത്തിൻ്റെ ശിവകാർത്തികേയൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 'അടി നെഞ്ചൈ താക്കുറെ' എന്ന മ്യൂസിക് വീഡിയോയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ഉണ്ണി അടുത്തിടെ നേടിയെടുത്തത്. സിനിമ ചെയ്യാൻ വേണ്ടി ഒരുപാട് അലഞ്ഞു തിരിഞ്ഞുവെന്നും എല്ലാം ഒന്ന് ഓക്കെ ആയി വന്നപ്പോഴാണ് കൊറോണ വന്നതെന്നും ഉണ്ണി അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ് സ്‌ക്രീൻ എൻട്രിയെ കുറിച്ച് പറയുകയാണ് നടൻ. വിശദമായി വായിക്കാം. ALSO READ: ഷബാന ഷാജഹാനും ആര്യനും ഒന്നായി; ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി നടി; ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; എല്ലാം ദിവത്തിന്റെ തീരുമാനമെന്നും താരങ്ങൾ!


​12 വർഷം നീണ്ട പരിശ്രമം

12 വർഷം നീണ്ട പരിശ്രമത്തിന് ഫലം കാണുന്നത് ഇപ്പോഴാണ്. . ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രത്തില്‍ ജോജു ജോ‍ർജിനൊപ്പം മികച്ച വേഷത്തിൽ ഉണ്ണിയുമുണ്ട്. ആരവത്തിൽ ആന്റണി വർഗീസിനൊപ്പവും ഉണ്ണി സുപ്രധാന വേഷത്തിലെത്തുന്നുണ്ട് ഇതിനിടയിലാണ് തന്റെ സിനിമ യാത്രയെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി സംസാരിക്കുന്നത്.

​സിനിമയിലേക്കുള്ള കാൽവയ്‌പ്പ്

ഉണ്ണിയുടെ നീണ്ട 12 വർഷത്തെ പരിശ്രമത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ബിഗ് സ്‌ക്രീനിലേക്കുള്ള എൻട്രി. ഇതിനിടയിൽ പലവിധ ജോലികളും താൻ ചെയ്തിട്ടുണ്ടെന്നു പറയുകയാണ് ഉണ്ണി. സിനിമയാണ് തന്റെ വഴിയെന്ന് മനസിലാക്കിയ ഉണ്ണി മറ്റു ജോലികൾക്ക് ഒന്നും പോകാതെയാണ് കഴിഞ്ഞ ആറുവർഷമായി സിനിമയുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട്. കോഴിക്കോട് സ്വദേശിയായ ഉണ്ണി വീട്ടിൽ ഏക മകനാണ്.

​അച്ഛന് കൂലിപ്പണി!

അച്ഛനും അമ്മയും ഉണ്ണിയും അടങ്ങുന്നതാണ് കുടുംബം. അച്ഛന് കൂലിപ്പണിയും അമ്മ കുടുംബിനിയും ആണ്. ബി.കോം കഴിഞ്ഞ് മൊബൈൽ ഫോണിന്റെ സെയിൽസിൽ ജോലി തുടങ്ങിയ ഉണ്ണി പല കമ്പനികളിലും പ്രവർത്തിച്ചു. എന്നാൽ സിനിമയ്ക്ക് വേണ്ടിയുള്ള യാത്രക്കിടയിൽ ലീവുകൾ കൂടുമ്പോൾ എല്ലായിടത്തെയും പണി പോകും. സിനിമ കാരണം തന്റെ സകല ജോലികളും പോയെന്നും അങ്ങനെയാണ് ഇനിയുള്ള യാത്രകൾ സിനിമക്ക് വേണ്ടി ആണെന്ന് തീരുമാനിച്ചതെന്നും ഉണ്ണി പറഞ്ഞു.

​കുടുംബം നൽകിയ പിന്തുണ!

തന്റെ ആഗ്രഹത്തിനു വേണ്ടിയുള്ള യാത്രയിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഉണ്ണി പറയുന്നു. അതിനെയൊക്കെ താൻ അതിജീവിക്കുന്നത് അച്ഛനും അമ്മയും നൽകുന്ന പ്രോത്സാഹനവും പിന്തുണയും ഉപയോഗിച്ചാണ്. നിനക്ക് ഇഷ്ടമുള്ളത് എന്താണോ, അതു നീ ചെയ്തോ എന്നാണ് അച്ഛൻ പറഞ്ഞത്. വീട്ടിലെ ഒരു ബുദ്ധിമുട്ടും തന്നെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞ ഉണ്ണി, കൂട്ടുകാർ നൽകുന്ന പിന്തുണയെകുറിച്ചും പറഞ്ഞു.

ആ മുഖങ്ങൾ മനസിലേക്ക് ഇടയ്ക്കിടെ

കുറേ നാൾ നമ്മളുടെ ചെറിയ വർക്കുകളും ആയി ഇരുന്നു. പത്തു പൈസേടെ ഉപകാരമില്ലാത്ത സമയത്തും ആഗ്രഹത്തിന് കൂട്ട് നിന്ന വീട്ടുകാരുടെയും, അതിലൊക്കെ ഉപരി ഒന്നുമല്ലാതിരുന്നിട്ടും കട്ടക്ക് കൂടെ നിന്ന കുറേ കൂടെ പിറപ്പുകളുണ്ട് അവരുടെയും ഒക്കെ മുഖം മനസിലേക്ക് ഇടയ്ക്കിടെ കടന്ന് വരും എന്ന് അടുത്തിടെ ഉണ്ണി പങ്കിട്ട ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.

തുടക്കം

ഹ്രസ്വ ചിത്രങ്ങളിലാണ് തുടക്കം. ത്രീ ഇഡിയറ്റ് മീഡിയയിൽ എത്തിയതോടെയാണ് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ഉണ്ണി പറയുന്നു. മാസം പതിനായിരം രൂപ വരുമാനം ഉണ്ടായിരുന്നു കാലത്തെക്കുറിച്ചും . വാടക, ചെലവ്..എല്ലാം കൂടി രണ്ടറ്റം കൂട്ടിമുട്ടാത്ത അവസ്ഥ ഉണടായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. സിനിമ എന്ന ഒറ്റ ലക്‌ഷ്യം കൊണ്ടാണ് താൻ പല വിധ പ്രതിസന്ധികളെയും അതിജീവിച്ചതെന്നും ഉണ്ണി.

UNNI LALU

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്