ആപ്പ്ജില്ല

പത്തിന്‍റെ പകിട്ടിൽ ഒന്നിച്ച് തിളങ്ങാൻ ടോളിവുഡിലെ ഈ താരങ്ങൾ

സാമന്ത തന്നെയാണ് ഇതിന്‍റെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്

TNN 6 Oct 2017, 10:21 am
ടോളിവുഡ് ലോകത്തെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാഗചൈതന്യ-സാമന്ത വിവാഹം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്. വളരെ ലളിതമായി മാത്രമേ തങ്ങളുടെ വിവാഹച്ചടങ്ങുകൾ നടക്കുള്ളൂ എന്നാണ് മുൻപ് താരങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ടോളിവുഡിലെ ഏറ്റവും വലിയ ആര്‍ഭാട വിവാഹത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
Samayam Malayalam tollywoods star wedding worth 10 crore
പത്തിന്‍റെ പകിട്ടിൽ ഒന്നിച്ച് തിളങ്ങാൻ ടോളിവുഡിലെ ഈ താരങ്ങൾ


ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. പത്ത് കോടി രൂപയാണ് ഈ ആര്‍ഭാട വിവാഹത്തിന്‍റെ ആകെ ചെലവ്. നാളെ മുതൽ എട്ടാം തീയ്യതി വരെ നീണ്ടു നിൽക്കുന്ന വമ്പൻവിവാഹത്തിന് ടോളിവുഡ് ലോകം ഒന്നടങ്കം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്.



ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടക്കം ആകെ നൂറോളം മാത്രമേ ക്ഷണമുള്ളൂ. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും വിവാഹ സത്കാരത്തിനെത്തും. വിവാഹത്തിന് സാമന്ത അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഇതിനോടകം തന്നെ വന്‍ ഹിറ്റായിമാറിയിട്ടുണ്ട്. സാമന്ത തന്നെയാണ് ഇതിന്‍റെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇനി വിവാഹത്തിന്‍റെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.



സമാന്തയുടെ വിവാഹ വസ്ത്രത്തിനും മറ്റു പോസ്റ്റുകൾക്കും ആരാധകർ നിരവധി കമന്റുകൾ ചെയ്യുന്നുണ്ട്.

Tollywood's star Wedding worth 10 Crore

Tollywood Wedding Naga Chaitanya-Samantha worth 10 Crore

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്