ആപ്പ്ജില്ല

ഗൗതം മേനോനൊപ്പം ടോവിനോ; 'ഉളവിരവ്' സംഗീത വീഡിയോ പുറത്ത്

മാധന്‍ കാര്‍കി വരികളെഴുതിയ ഗാനത്തിന് കാര്‍ത്തിക്കാണ് സംഗീതം നല്‍കിയിരിക്കുന്നത്

TNN 14 Feb 2018, 3:41 pm
ടോവിനോയെ നായകനാക്കി സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കിയ സംഗീത വീഡിയോ 'ഉളവിരവ്' പുറത്തുവിട്ടു. ടോവിനോ തോമസിനൊപ്പം തമിഴിലെ ശ്രദ്ധേയയായ അവതാരക ദിവ്യദര്‍ശിനിയാണ് വീഡിയോയിൽ ജോഡിയായെത്തുന്നത്. യുവ സംഗീതജ്ഞരെയും ആല്‍ബങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിന് ഗൗതം മേനോന്‍ ആരംഭിച്ച ഒന്‍ട്രാക എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് 'ഉളവിരവ്' എന്നു പേരിട്ട ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.
Samayam Malayalam tovino thomas in gautham menons new music video named ulaviravu
ഗൗതം മേനോനൊപ്പം ടോവിനോ; 'ഉളവിരവ്' സംഗീത വീഡിയോ പുറത്ത്





വാലന്‍റൈന്‍സ് ദിന സ്പെഷ്യലായി സൂര്യയാണ് ഈ പ്രണയഗാനം പുറത്തുവിട്ടത്. മുൻപ് ധ്രുവനച്ചത്തിരം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസത്തിനു ശേഷം ആദ്യമായാണ് സൂര്യയും ഗൗതം മേനോനും ഒരു സംരംഭത്തിനായി ഒന്നിച്ചിരിക്കുന്നത്. മാധന്‍ കാര്‍കി വരികളെഴുതിയ ഗാനത്തിന് കാര്‍ത്തിക്കാണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രണയദിന ആശംസകൾ നേർന്നു കൊണ്ട് ടോവിനോ പങ്കുവെച്ചതും ഈ ഗാനമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്