ആപ്പ്ജില്ല

ഫേസ്‍‍ബുക്കിലൂടെ സാമൂഹിക വിഷയങ്ങളിലുളള പ്രതികരണം നിര്‍ത്തി: ടോവിനോ

നമ്മള്‍ അഭിപ്രായം പറഞ്ഞത് കൊണ്ടൊന്നും ആരും മാറില്ലെന്ന് ബോധ്യപ്പെട്ടു

TNN 13 Oct 2017, 9:13 am
ഫേസ്‍‍ബുക്കിലൂടെ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നത് താൻ നിര്‍ത്തിയെന്ന് യുവനടൻ ടോവിനോ തോമസ്. നമ്മള്‍ അഭിപ്രായം പറഞ്ഞത് കൊണ്ടൊന്നും ആരും മാറില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നും ടോവിനോ വ്യക്തമാക്കി.
Samayam Malayalam tovino thomass statement on his fb posts
ഫേസ്‍‍ബുക്കിലൂടെ സാമൂഹിക വിഷയങ്ങളിലുളള പ്രതികരണം നിര്‍ത്തി: ടോവിനോ


ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ മാത്രമേ താൻ ഫേസ്ബുക്ക് ഉപയോഗിക്കുകയുള്ളൂ. ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈലില്‍ ഗെയിം കളിച്ചാലും ഫേസ്ബുക്ക് ഉപയോഗിക്കില്ല. സിനിമയിലുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ഗ്രൂപ്പുകളുമായും തനിക്ക് സൗഹൃദമുണ്ട്, അല്ലാതെ സിനിമയിലെ ഒരു ഗ്രൂപ്പിലും മാത്രമായി തന്നെ പെടുത്തേണ്ട. ഗ്രൂപ്പിലുണ്ടെന്ന് പറയുന്നവരുടെ കീഴിലെല്ലാം സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ടോവിനോ വ്യക്തമാക്കി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Tovino Thomas's statement on his fb posts

Actor Tovino Thomas's statement regarding his fb posts on Social issues

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്