ആപ്പ്ജില്ല

ജംഷീ‍ർ എന്നയാൾ അഞ്ജലിയായതെങ്ങനെ? സ്ത്രീയായുള്ള രൂപമാറ്റം പങ്കുവെച്ച് താരം

സ്ത്രീയായുള്ള രൂപമാറ്റത്തിന് താൻ കടന്നുപോയ വഴികളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു ട്രാൻസിഷൻ വീഡിയോയിലുള്ള ഉത്തരം നൽകിയിരിക്കുകയാണ് താരം

Samayam Malayalam 20 Dec 2019, 6:12 pm
കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ എന്ന യുവാവായിരുന്ന താന്‍ ശസ്ത്രക്രിയയിലൂടെ എങ്ങനെ സ്ത്രീയായി രൂപമാറ്റം വരുത്തിയെന്നുള്ള വീ‍ഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടി അഞ്ജലി അമീര്‍. നാളുകള്‍ക്ക് മുമ്പ് താൻ ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്‍റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങളുള്‍പ്പെടെ പങ്കുവെച്ചുകൊണ്ടുള്ളതാണ് വീഡിയോ.
Samayam Malayalam anjali


Also Read: 'ഹാപ്പി ബർത്ത്ഡേ സദാ'; ധ്യാൻ ശ്രീനിവാസന് പിറന്നാളാശംസകൾ നേ‍ര്‍ന്ന് നയൻതാര, പിന്നാലെ അജുവും!
View this post on Instagram My awesome journey #stigma #lonlyness #pain .......my transition 😂😟😢🙀😍😘😘😘 A post shared by Anjali ameer. (@anjali_ameer___________) on Dec 19, 2019 at 5:36am PST

‘എന്‍റെ മനോഹരമായ യാത്ര…. എന്‍റെ വേദന...ഏകാന്തത... പരിവര്‍ത്തനം’ എന്നായിരുന്നു അഞ്ജലി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. അപമാനം, ഏകാന്തത, വേദന എന്നിവ ഹാഷ് ടാഗുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: ഷൈലോക്ക് തീയേറ്ററുകളിൽ വമ്പൻ വിജയം കൈവരിക്കുമോ? പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇതാണ്!

അഞ്ജലിയുടെ ജീവിതകഥ അടുത്ത വര്‍ഷം സിനിമയായി തീയേറ്ററുകളിലെത്തുകയുമാണ്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്‍റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാറാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. തമിഴിൽ മമ്മൂട്ടിയോടൊപ്പം പേരൻപിൽ മീര എന്ന കഥാപാത്രമായുള്ള താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്