ആപ്പ്ജില്ല

കലാഭവൻ മണിയുടെ ജന്മദിനത്തിൽ കണ്ണ് നിറയ്ക്കുന്ന മാഷപ്പ് വീഡിയോയുമായി ലിന്‍റോ കുര്യന്‍

അക്ഷരം എന്ന സിനിമയിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ആരംഭിച്ച അദ്ദേഹത്തിന്‍റെ സിനിമാ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് വീഡിയോ

Samayam Malayalam 1 Jan 2021, 2:09 pm
മണികിലുങ്ങുന്ന ചിരി ബാക്കിയാക്കി നടൻ കലാഭവൻ മണി മാഞ്ഞു പോയിട്ട് നാല് വര്‍ഷം പിന്നിട്ടു. എങ്കിലും അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഇന്നും നമ്മോടൊപ്പമുണ്ട്. ഇന്ന് അദ്ദേഹത്തിന്‍റെ 50-ാം ജന്മദിനമാണ്. ഈ വിശേഷദിനത്തിൽ അദ്ദേഹത്തിന്‍റെ ആരാധകർക്കായി മാഷപ്പ് വിഡിയോയുമായി എത്തിയിരിക്കുകയാണ് എഡിറ്റര്‍ ലിന്‍റോ കുര്യൻ.
Samayam Malayalam legend


Also Read: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്'; പുതുവർഷത്തിൽ ആദ്യമെത്തിയ സിനിമാവിശേഷം!

മണിയെ കുറിച്ച് പ്രശസ്തരുടെ വാക്കുകളും മിമിക്രിയിൽ നിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ആദ്യകാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങളും അദ്ദേഹത്തിന്‍റെ അവിസ്മരണീയ കഥാപാത്രങ്ങളുമൊക്കെ കൂട്ടിയിണക്കിയാണ് ലിന്‍റോ വിഡിയോ ഒരുക്കിയിരിക്കുന്നത്. കോമഡി കഥാപാത്രമായും സ്വഭാവ നടനായും വില്ലനായും നായകനായുമൊക്കെയുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധേയ വേഷങ്ങളും ഡയലോഗുകളും ങ്യാഹഹ ചിരിയുമൊക്കെ വീഡിയോയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Also Read: നായകന്റെ വിവാഹ ദിനത്തിൽ 'വഴിയെ'യുടെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് ഹോളിവുഡ് താരങ്ങൾ!

ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഒന്നടങ്കം പിടിച്ചിരുത്തുന്നതാണ്. കരയിപ്പിച്ച് കളഞ്ഞല്ലോ എന്ന് കുറിച്ചാണ് പലരും ഈ മാഷപ്പ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കി ശ്രദ്ധ നേടിയിട്ടുള്ളയാളാണ് ലിന്‍റോ.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്