ആപ്പ്ജില്ല

'കരാറൊപ്പിട്ടത് 25 ലക്ഷം രൂപയ്ക്ക്, ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂട്ടി ചോദിച്ചു': ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി!

മുടി പറ്റെ വെട്ടിയും താടി വടിച്ചുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞദിവസം പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വാര്‍ത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഷെയ്ൻ നിഗം. ഇപ്പോൾ മറ്റൊരു പരാതി താരത്തിനെതിരെ ഉയരുകയാണ്

Samayam Malayalam 28 Nov 2019, 2:01 pm
യുവതാരം ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി. ഷെയ്ൻ നിഗം നായകനാകുന്ന ഉല്ലാസം എനന് പേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് താരത്തിനെതിരെ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന് ആദ്യം താരം കരാറൊപ്പിട്ടതെന്നും എന്നാൽ ഡബ്ബിങ് സമയത്ത് താരം ഇരുപത് ലക്ഷം രൂപ അധികം ചോദിക്കുകയായിരുന്നുവെന്നും നിര്‍മ്മാതാക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ന് നടക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ ഈ പരാതിയിൽ തീരുമാനമുണ്ടാക്കുമെന്നാണ് വിവരം.
Samayam Malayalam കരാറൊപ്പിട്ടത് 25 ലക്ഷം രൂപയ്ക്ക് ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂട്ടി ചോദിച്ചു ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി
കരാറൊപ്പിട്ടത് 25 ലക്ഷം രൂപയ്ക്ക് ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂട്ടി ചോദിച്ചു ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി


Also Read: 'ബ്ലാക്കി'ൽ മമ്മൂട്ടിയുടെ മകൾ; ഇനി അപ്പാനിയുടെ നായിക

ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിൽ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടന യോഗം ചേരുന്നത്. ഇന്നലെ നടത്താന്‍ നിശ്ചയിച്ചയിരുന്ന യോഗം എല്ലാ ഭാരവാഹികളുടേയും സൗകര്യം കണക്കിലെടുത്താണ് ഇന്നേക്ക് മാറ്റിയത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഷെയ്ൻ നിഗം നായകനാകുന്ന സിനിമകള്‍ താരം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളിൽ നിന്ന് ഷെയ്നിനെ മാറ്റണോ എന്ന കാര്യം ഇന്ന് ചേരുന്ന യോഗം പരിഗണിക്കും.

Also Read: അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു; 15 വർഷത്തിനുശേഷം ഒരുമിച്ചെത്തുന്നതിനെകുറിച്ച് സൈജു കുറുപ്പ്

നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നും ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയതാണ് ഷെയ്ൻ നിഗം വീണ്ടും വാര്‍ത്തകളിൽ നിറയാൻ കാരണമായത്. തുടര്‍ന്ന് താരം മുടിവടിച്ച് രൂപമാറ്റം വരുത്തിയതും പരാതിക്കടിസ്ഥാനമായ കാരണമായിരുന്നു. ഷെയ്ൻ തന്‍റെ താടി വടിച്ചും മുടി പറ്റെ വെട്ടിയുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞദിവസം പുറത്തായതിനെ തുടര്‍ന്ന് വാര്‍ത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

വെയില്‍ എന്ന ചിത്രത്തില്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള വേഷമാണ് ഷെയ്‌നിന് ഉള്ളത്. വെയിലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ രൂപമാറ്റം വരുത്തരുത് എന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ എഎംഎംഎയുമായി മുമ്പ് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. എന്നാൽ താരം ഇത് ലംഘിച്ചിരുന്നു. ഇതാണ് ഏറെ ചര്‍ച്ചയായതും വിവാദങ്ങളിലേക്ക് നയിച്ചതും.

കരാര്‍ പ്രകാരമുള്ള ഷൂട്ടിങ് ദിവസങ്ങളേക്കാള്‍ കൂടുതൽ ദിവസങ്ങള്‍ സിനിമയുടെ ടീം ചോദിച്ചുവെന്നും സിനിമയുടെ ഷൂട്ടിങ് സമയം ഏറെ നീട്ടിയെന്നും വിശ്രമമില്ലാതെ പണിയെടുപ്പിച്ചെന്നുമാണ് ഷെയ്ൻ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്