ആപ്പ്ജില്ല

വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തൻ്റെ കഥാപാത്രമേതെന്ന് ഉണ്ണി, കൂടുതൽ വോട്ട് നേടി മാർക്കോ ജൂനിയറും ജോൺ തെക്കനും!

മലയാളത്തിൻ്റെ മസിലളിയൻ എന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ താരത്തിന് ആയെങ്കിലും നായകൻ എന്ന നിലയിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ നേടാൻ സാധിച്ചിട്ടില്ല. എന്നാൽ നായകനൊപ്പം നിൽക്കുന്നതും അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളായി തിളങ്ങാനുള്ള അവസരം ഉണ്ണി മുകുന്ദനെ തേടിയെത്തിയിട്ടുണ്ട്.

Samayam Malayalam 29 Jan 2020, 6:17 pm

Samayam Malayalam unni mukundan asks to fans to suggest which of his character needs to be seen on screen one more time
വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തൻ്റെ കഥാപാത്രമേതെന്ന് ഉണ്ണി, കൂടുതൽ വോട്ട് നേടി മാർക്കോ ജൂനിയറും ജോൺ തെക്കനും!

കൂടുതൽ വോട്ട് മാർക്കോ ജൂനിയറിന്

ഇപ്പോൾ തൻ്റെ കഥാപാത്രങ്ങളിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രം ഏതെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. മാസ്റ്റേഴ്സിലെ ജോൺ തെക്കനാണോ മല്ലു സിങ്ങിലെ ഹരീന്ദ്രർ സിങ്ങാണോ ഇനി നിങ്ങൾ കാണാനാഗ്രഹിക്കുന്ന കഥാപാത്രമെന്നും വിക്രമാദിത്യനിലെ വിക്രം ഷേണായ് ആണോ മിഖായേലിലെ മാർക്കോ ജൂനിയറാണോ നിങ്ങൾ വീണ്ടും കാണാനാഗ്രഹിക്കുന്ന കഥാപാത്രമെന്ന് ഉണ്ണി ചോദിക്കുന്നു. മിഖായേലിലെ മാർക്കോ ജൂനിയറും മാസ്റ്റേഴ്സിലെ ജോൺ തെക്കനുമാണ് ആരാധകർക്ക് വീണ്ടും കാണണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്.

മല്ലു സിങ്

ഉണ്ണി മുകുന്ദൻ ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മല്ലു സിങ്. മല്ലു സിങ് എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടയാണ് ഉണ്ണി മുകുന്ദന് ജനഹൃദയത്തില്‍ ഏറെ സ്ഥാനം ലഭിച്ചത്. കൂടെ ' മസിലളിയന്‍' എന്ന പേരും കൂടി കിട്ടി.

ചന്ദ്രോത്ത് പണിക്കർ

എന്നാൽ താരം പങ്കുവെച്ച ലിസ്റ്റിലൊന്നുമില്ലാതിരുന്ന മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരെയാണ് തങ്ങൾക്ക് വീണ്ടും കാണേണ്ടത് എന്നായിരുന്നു മറ്റൊരു ആരാധകൻ കുറിച്ചിരുന്നത്. ആയോധന കലകളിലെ അഗ്രഗണ്യനായ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ.

വിക്രം ഷേണായി

ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ വിക്രം ഷേണായി ആയി പകർന്നാട്ടം നടത്തിയത്. ഏറെ പ്രശംസ നേടിയ കഥാപാത്രം ദുൽഖറിനൊപ്പം കിടപിടിക്കുന്ന കഥാപാത്രമായിരുന്നു ഇത്. ഇരുവരും മത്സരിച്ചഭിനയിച്ച ചിത്രമെന്നും ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്.

ജോൺ തെക്കൻ

മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ വില്ലൻ പരിവേഷത്തോടെയാണ് ഉണ്ണി മുകുന്ദൻ്റെ ജോൺ തെക്കൻ എന്ന കഥാപാത്രം എത്തിയത്. ഏറെ ആരാധക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രം കൂടിയാണ് ഇത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്