ആപ്പ്ജില്ല

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും വരവറിയിച്ച് ഉണ്ണി മുകുന്ദൻ

അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവടുവെക്കുകയാണ് ഉണ്ണി മുകുന്ദൻ.

TNN 2 Jan 2017, 1:45 pm
മലയാളത്തിലെ യുവതാരങ്ങൾ ഇപ്പോൾ സിനിമയുടെ പിന്നാംപുറങ്ങളിലേക്കും വഴിതിരയുകയാണ്. പാട്ടും നിർമാണവും സംവിധാനവും എല്ലാമായി സിനിമയുടെ എല്ലാ മേഖലകളിലും കൈവെക്കാൻ ഇവർ തയ്യാറാണ്. ഈ യുവ നിരയിലേക്കാണ് യുവതാരം ഉണ്ണി മുകുന്ദനും എത്തുന്നത്. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവടുവെക്കുകയാണ് ഉണ്ണി മുകുന്ദൻ.
Samayam Malayalam unni mukundan teams up with sethu as assistant director
അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും വരവറിയിച്ച് ഉണ്ണി മുകുന്ദൻ


സേതു സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഉണ്ണി സഹ സംവിധായകനാകുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് സേതുവിനോടും മമ്മൂട്ടിയോടും ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവർക്കും അത് സമ്മതമായിരുന്നു.

മല്ലു സിങ്ങ് മുതൽ തനിക്ക് സ്വന്തം അനിയനെ പോലെയാണ് ഉണ്ണി. തന്‍റെ എല്ലാ ചിത്രത്തിലും ഉണ്ണി ഭാഗമാക്കണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് സേതു പറഞ്ഞു. സേതുവിന്‍റെ അടുത്ത ചിത്രം അച്ചായൻസിലും ഉണ്ണി മുകുന്ദൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

unni mukundan teams up with sethu as assistant director. actor unni mukundan is all set to assist mammootty's next movie.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്