ആപ്പ്ജില്ല

മേപ്പടിയാൻ തിരക്കിൽ ഉണ്ണി മുകുന്ദൻ, വൈറലായി മിറർ സെൽഫികൾ!

നീട്ടി വളർത്തിയ മുടി ഷാംപൂ ചെയ്ത ശേഷം കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Samayam Malayalam 21 Aug 2020, 2:35 pm
മലയാളത്തിൻ്റെ മസിലളിയൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തനങ്ങളിലേക്ക് കടന്നതിനാലാണ് ബ്രേക്ക് എടുത്തിരിക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ നേരത്തേ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയ ടീം ആണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത്. അതിനിടെ ഉണ്ണി മുകുന്ദൻ്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീട്ടി വളർത്തിയ മുടി ഷാംപൂ ചെയ്ത ശേഷം പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Samayam Malayalam unni mukundans latest adorable look mirror selfies go viral on social media
മേപ്പടിയാൻ തിരക്കിൽ ഉണ്ണി മുകുന്ദൻ, വൈറലായി മിറർ സെൽഫികൾ!


വൈറലായി ചിത്രങ്ങൾ

നിരവധി ആരാധകരുള്ള ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു. മേപ്പടിയാൻ തിരക്കുകളിലേക്ക് പോകുന്നതിന് മുൻപ് വരെ തൻ്റെ വിശേഷങ്ങളെല്ലാം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Also Read: അതുക്കും മേലെയുള്ള ഭാവങ്ങളാണ് തെന്നൽ തന്നത്!

'​മാമാങ്കം' താരം

മാമാങ്കം ആണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ എത്തിയത് ചാവേറുകളുടെ വേഷത്തിലായിരുന്നു. കേരളത്തിലെ ചാവേറുകളായ അനേകം യുദ്ധവീരന്മാരുടെ പോരാട്ട വീര്യത്തിന്‍റെ കഥയായിരുന്നു മാമാങ്കം പറഞ്ഞിരുന്നത്.

ഉണ്ണി മുകുന്ദൻ ഫിലിംസ്

കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തൻ്റെ പുത്തൻ ചുവടുവെയ്പ്പിനെ കുറിച്ച് അറിയിച്ചത്. സ്വന്തം പേരിലുള്ള നിർമ്മാണക്കമ്പനിയാണ് ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നാണ് നിർമ്മാണ കമ്പനിയ്ക്ക് നൽകിയിരിക്കുന്ന പേര്.

Also Read: മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായക

വിവിധ മേഖലകളിൽ ശ്രദ്ധേയനായി

നടൻ എന്നതിന് പുറമേ ഗാനരചയിതാവായും ഗായകനായും അസിസ്റ്റൻ്റ് ഡയറക്ടറായും ഉണ്ണി മുകുന്ദൻ തൻ്റെ പ്രതിഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

Also Read: പുത്തൻ ചുവടുവെപ്പുമായി ഉണ്ണി മുകുന്ദൻ; ആശംസകൾ നേർന്ന് പൃഥ്വി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്