ആപ്പ്ജില്ല

ഇത്ര ശാന്തയായി നിങ്ങൾ നാഗവല്ലിയെ കണ്ടിട്ടുണ്ടാകില്ല; ഒപ്പം സണ്ണിയുമുണ്ട്! വൈറലായി അപൂർവ്വ ചിത്രം!

മണിച്ചിത്രത്താഴിലെ അദികമാരും കാണാത്ത ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Samayam Malayalam 13 Aug 2020, 12:54 pm
മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഗണേഷ് കുമാർ, ഇന്നസെൻ്റ്, കെപിഎസി ലളിത, സുധീഷ്, വിനയപ്രസാദ്, തിലകൻ, നെടുമുടി വേണു തുടങ്ങി വലിയൊരു താര നിര അണി നിരന്ന സിനിമ വാണിജ്യപരമായി അക്കാലത്ത് വലിയ വിജയം കൊയ്ത സിനിമകളിലൊന്ന് കൂടിയാണ്. ചിത്രത്തിലെ നാഗവല്ലിയും കാരണവരും രാമനാഥനും സണ്ണിയും നകുലനും ഗംഗയും ശ്രീദേവിയുമൊക്കെ കാലങ്ങൾക്കതീതമായി ഇന്നും പ്രായഭേദമന്യേ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മണിച്ചിത്രത്താഴിലെ ഓരോ രംഗങ്ങളും സംഭാഷണ ശകലങ്ങളുമൊക്കെ മലയാളി പ്രേക്ഷകർക്ക് കാണാപാഠമാണ്.
Samayam Malayalam unseen location pics from old movie manichitrathazhu goes viral
ഇത്ര ശാന്തയായി നിങ്ങൾ നാഗവല്ലിയെ കണ്ടിട്ടുണ്ടാകില്ല; ഒപ്പം സണ്ണിയുമുണ്ട്! വൈറലായി അപൂർവ്വ ചിത്രം!



Also Read: ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നതായി ചാക്കോച്ചൻ; വിട്ടുകൊടുക്കാതെ സുഹൃത്തുക്കളും ആരാധകരും!



വൈറലായി അപൂർവ്വ ചിത്രങ്ങൾ

ഇപ്പോഴിതാ ചിത്രത്തിലെ ഇതുവരെ കാണാത്ത ഒരു ലൊക്കേഷൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്ലൈമാക്സിലെ നാഗവല്ലി ഉഗ്രരൂപമെടുത്ത് നൃത്തം ചവിട്ടുന്ന കോസ്റ്റ്യൂമിലാണ് ചിത്രത്തിൽ ശോഭനയുള്ളത്. നാഗവല്ലിയെ ഇത്ര ശാന്തമായി ആദ്യമായാണ് കാണുന്നത് എന്ന കമൻ്റാണ് ആരാധകർ പാസാക്കുന്നത്.

കാല്‍ നൂറ്റാണ്ട് പിന്നിട്ട് മണിച്ചിത്രത്താഴ്

എന്നാൽ നാഗവല്ലിയും നാഗവല്ലിയെ മെരുക്കാനെത്തിയ ഡോക്ടർ സണ്ണിയും തമ്മിലുള്ള അപൂർവ്വ നിമിഷത്തെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 1993ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഫാസിലായിരുന്നു. മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് എന്ന ഹിറ്റ് സിനിമ സംവിധായകന്‍ ഫാസില്‍ സമ്മാനിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു.

Also Read: 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം ഭാര്യ കടക്കരുത്, പക്ഷേ വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കും' : ചാക്കോച്ചൻ

സണ്ണിയും നാഗവല്ലിയും ഒന്നിച്ച്

മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ്. 1993 ഡിസംബര്‍ 23നായിരുന്നു സൈക്കോളജിക്കല്‍ ത്രില്ലറായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മികച്ച ജനപ്രിയ ചിത്രത്തിനും മികച്ച നടിക്കും ഉള്‍പ്പടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ മണിച്ചിത്രത്താഴിലൂടെ മലയാള സിനിമ കരസ്ഥമാക്കിയിരുന്നു.

Also Read: ഹണിമൂൺ ചിത്രങ്ങളോ; ചർച്ചയായ ചിത്രങ്ങൾക്ക് പിന്നിൽ; പാർവതി

അണിയറയിൽ പ്രഗത്ഭർ അണിനിരന്ന സിനിമ

ഫാസിലിൻ്റെ സംവിധായക മേൽ നോട്ടത്തിലാണ് സിനിമ സംഭവിച്ചതെങ്കിലും സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധീഖ്-ലാല്‍ എന്നിവരുടെ സിനിമയിലെ പങ്കാളിത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളിലെ എം.ജി രാധാകൃഷ്ണ്‍-ബിച്ചു തിരുമല കൂട്ടുകെട്ടും സിനിമയുടെ പൂർണ്ണതയ്ക്ക് മാറ്റു കൂട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്