എല്ലാ വിഷു എപ്പിസോഡുകളും പോലെ ഇത്തവണയും വിഷു ആഘോമാക്കി ഉപ്പും മുളക് താരങ്ങൾ. പാറുക്കുട്ടിയുടെ ആദ്യത്തെ വിഷുവുമായിരുന്നു ഇത്തവണത്തേത് മുടിയന് ജോലി ലഭിച്ചതോടെ വിഷു ഉഷാറാക്കാനായിരുന്നു എല്ലാവരുടേയും പരിപാടി. കഴിഞ്ഞ എപ്പിസോഡിലെ പോലെ ശങ്കരപ്പൂപ്പനും രമയും ഒന്നുമില്ലായിരുന്നു. പാറുക്കുട്ടി ഉറക്കത്തിലുമായിരുന്നു. ഉഗ്രൻ പോക്കറ്റ് മണി കൈനീട്ടമായി ലഭിക്കുമെന്നായിരുന്നു കേശുവിൻ്റെയേും ശിവയുടേയും ധാരണ. വിഷുക്കൈനീട്ടം കുട്ടികളുടെ കൈയിൽ നിന്നും അടിച്ചു മാറ്റാനായിരുന്നു ബാലുവിൻ്റേയും പ്ലാൻ. എന്നാൽ എല്ലാം തകിടം മറിച്ച് ഉഗ്രനൊരു കൈനീട്ടവുമായാണ് നെയ്യാറ്റിൻകരയിലെ അപ്പൂപ്പൻ എത്തിയത്
വിഷുക്കൈനീട്ടം വിഷു തൈനീട്ടം ആയത് ലോകമെങ്ങുമുള്ള ഉപ്പും മുളക് പ്രേക്ഷകർക്ക് വലിയൊരു സന്ദേശമായിരുന്നു. ചൂടു കൂടുമ്പോൾ പരിസ്ഥിതിയെ മറന്നവർക്ക് നടാൻ തൈകൾ നൽകിയാണ് ആ സന്ദേശം ഉപ്പും മുളകിൽ ഉൾപ്പെടുത്തിയത്.
ഉപ്പും മുളകിലെ ഇത്തവണത്തെ വിഷുകൈനീട്ടംഏറെ വൈകിയാണ് ബാലുവിന്റെ അച്ഛന് എല്ലാവര്ക്കും വിഷു കൈനീട്ടം കൊടുത്തത്. നല്ല പൈസ പ്രതീക്ഷിച്ച് നിന്നവരെ എല്ലാം അതിശയിപ്പിച്ച് കൊണ്ട് ഒരു മരത്തൈ ആയിരുന്നു അപ്പൂപ്പൻ്റെ കൈനീട്ടം.