Please enable javascript.Ranjini Haridas Viral Post,ഇഷ്ടമുള്ളത് ധരിച്ച് ഇഷ്ടം പോലെ ജീവിക്കും! വൈറലായി രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്! ഈ മറുപടി മികച്ചതെന്ന് ആരാധകര്‍ - us when we see people trying to tell us what to wear ranjini haridas new post went viral - Samayam Malayalam

ഇഷ്ടമുള്ളത് ധരിച്ച് ഇഷ്ടം പോലെ ജീവിക്കും! വൈറലായി രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്! ഈ മറുപടി മികച്ചതെന്ന് ആരാധകര്‍

Samayam Malayalam 6 Apr 2022, 3:33 pm
Subscribe

റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഒരുവിഭാഗം ഉന്നയിച്ചത്. റിമ പറഞ്ഞതിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്. വസ്ത്രധാരണം ചര്‍ച്ചയാക്കേണ്ടതില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

us when we see people trying to tell us what to wear ranjini haridas new post went viral
ഇഷ്ടമുള്ളത് ധരിച്ച് ഇഷ്ടം പോലെ ജീവിക്കും! വൈറലായി രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്! ഈ മറുപടി മികച്ചതെന്ന് ആരാധകര്‍
അഭിനേത്രിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് സോഷ്യല്‍മീഡിയയിലും സജീവമാണ്. വ്യക്തിജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെല്ലാം രഞ്ജിനി പങ്കിടാറുണ്ട്. സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണമെന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയാണെന്ന ക്യാപ്ഷനോടെയായാണ് രഞ്ജിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതും ആവശ്യമുള്ളതുമായ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന ഹാഷ് ടാഗോടെയാണ് രഞ്ജിനി പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. രഞ്ജിനിയെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
റിമ കല്ലിങ്കലിന്റെ വസ്ത്രധാരണണത്തെ വിമര്‍ശിച്ചുള്ള പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ചര്‍ച്ചയായിരുന്നു. മിനി സ്‌കര്‍ട്ട് അണിഞ്ഞ് റിമ പൊതുപരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചൂടേ, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നയാള്‍ ധരിച്ച വസ്ത്രം കണ്ടോ തുടങ്ങി നിരവധി കമന്റുകളായിരുന്നു റിമയുടെ വീഡിയോയ്ക്ക് താഴെ വന്നത്. എന്ത് ധരിച്ചു എന്നല്ല എന്താണ് പറയുന്നതെന്നാണ് നോക്കേണ്ടതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്.
ranjini

വൈറലായി രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്


ഇന്നത്തെ കുട്ടികള്‍ക്ക് എല്ലാകാര്യത്തിലും വ്യക്തമായ ധാരണയുണ്ട്. ഇത്തരത്തിലുള്ള നിസാരമായ കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലയ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വസ്ത്രധാരണം ചര്‍ച്ചയാക്കി സമയം കളയേണ്ടെന്നുമായിരുന്നു റിമ വിമര്‍ശനങ്ങള്‍ക്ക് മറുപടിയേകിയത്. താരങ്ങളുള്‍പ്പടെ നിരവധി പേരായിരുന്നു ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചെത്തിയത്.
വസ്ത്രധാരണത്തിന്റെ പേരില്‍ താരങ്ങള്‍ക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അവരവര്‍ക്ക് കംഫര്‍ട്ടായിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇത്രയധികം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. സോഷ്യല്‍മീഡിയയിലൂടെയായി പല താരങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ