ആപ്പ്ജില്ല

ചില ഇഷ്ടങ്ങൾ കാലാകാലങ്ങളായി തുടരും! ഉത്തരയ്ക്കൊപ്പം സംയുക്ത! ചിത്രങ്ങളുമായി ഊര്‍മ്മിള ഉണ്ണി

സത്യന്‍ അന്തിക്കാട് ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായാണ് സംയുക്ത വര്‍മ്മ തുടക്കം കുറിച്ചത്. നായികയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം.

Samayam Malayalam 6 Aug 2022, 5:10 pm
പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. മികച്ച നര്‍ത്തകി കൂടിയായ സംയുക്ത വര്‍മ്മ വിവാഹത്തോടെയായി ഇടവേള എടുക്കുകയായിരുന്നു. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹിതരായത്. വിവാഹത്തോടെയായി സംയുക്ത അഭിനയത്തില്‍ നിന്നും മാറുകയായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. ചെറിയമ്മയായ ഊര്‍മ്മിള ഉണ്ണിക്ക് പിന്നാലെയായാണ് സംയുക്ത സിനിമയിലെത്തിയത്.
Samayam Malayalam uthra unni with samyuktha varma urmial unni shared the pic
ചില ഇഷ്ടങ്ങൾ കാലാകാലങ്ങളായി തുടരും! ഉത്തരയ്ക്കൊപ്പം സംയുക്ത! ചിത്രങ്ങളുമായി ഊര്‍മ്മിള ഉണ്ണി

താത്തതേയ് എന്നാണ് സംയുക്ത ഊര്‍മ്മിളയെ വിളിക്കുന്നത്. പഞ്ചാരേയെന്നും താന്‍ ചിന്നുവിനെ വിളിക്കാറുണ്ടെന്ന് മുന്‍പ് ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു. ചെറിയമ്മയുടെ കാര്യത്തില്‍ പൊസസീവ്‌നെസുണ്ടായിരുന്നുവെന്ന് മുന്‍പ് സംയുക്ത പറഞ്ഞിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസകള്‍ അറിയിച്ചെത്താറുണ്ട്. ഊര്‍മ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണിയുടെ വിവാഹസമയത്ത് എല്ലാകാര്യങ്ങള്‍ക്കും മുന്നില്‍ സംയുക്തയും ബിജു മേനോനുമുണ്ടായിരുന്നു.

ഉത്തരയ്ക്കൊപ്പം സംയുക്ത! ചിത്രങ്ങളുമായി ഊര്‍മ്മിള ഉണ്ണി


ഉത്തരയ്‌ക്കൊപ്പമുള്ള സംയുക്തയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ സംയുക്തയും ഉത്തരയും ഒന്നിച്ചുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് ഊര്‍മ്മിള ഉണ്ണി. ചില ഇഷ്ടങ്ങള്‍ കാലാകാലങ്ങളായി തുടരുമെന്ന ക്യാപ്ഷനോടെയായാണ് ചിത്രം പോസ്റ്റ് ചെയ്തത്. പണ്ടത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഊര്‍മ്മിള ഉണ്ണിയുടെ പെര്‍ഫ്യൂം ലോഞ്ചിന് സംയുക്തയും എത്തിയിരുന്നു. ചെറിയമ്മയുടെ പുതിയ സംരഭത്തിന് ആശംസ അറിയിച്ചുള്ള സംയുക്തയുടെ വീഡിയോ വൈറലായിരുന്നു.
ആഭരണങ്ങളോട് പ്രത്യേകമായൊരു ക്രേസുള്ളയാളാണ് സംയുക്ത. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം അത് ചര്‍ച്ചയായി മാറാറുമുണ്ട്. ഇതെന്താണ് നെറ്റിപ്പട്ടം, ഒരു വെണ്‍ചാമരം കൂടിയാവാമായിരുന്നു എന്നാണ് ബിജു മേനോന്‍ പറയാറുള്ളതെന്നും, സിംപിള്‍ സാധനങ്ങളാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും സംയുക്ത പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്