ആപ്പ്ജില്ല

വൈശാലിയെ ജീവിതത്തിൽ പ്രണയിച്ചു, പിരിയേണ്ടി വന്നു

വൈശാലിയും ഋഷ്യശ്രൃംഗനും സിനിമയില്‍ ഒന്നായില്ലെങ്കിലും അവര്‍ ജീവിതത്തിൽ ഒന്നിച്ചിരുന്നു എങ്കിലും ഒടുവില്‍ പരിയേണ്ടി വന്നു

Samayam Malayalam 23 Oct 2018, 6:14 pm
ഇന്നും പഴയ താരങ്ങൾ എവിടെ പോയെന്ന് തിരയുന്ന സിനിമ പ്രേമികളുണ്ട്. അത്രയേറെ അവ‍ർ മനസിൽ ഇടംപിടിച്ചിരിക്കും. വൈശാലിയിലെ ഋഷ്യശൃംഗനെ ഒാ‍ർമ്മിക്കാത്ത മലയാളികളുണ്ടാവില്ല. പൂച്ചകണ്ണുകളുള്ള മുനികുമാരനും അവനെ സ്നേഹിച്ച വൈശാലിയും എംടി കോറിയിട്ട മനോഹര തിരക്കഥയിൽ വിരിഞ്ഞ സിനിമ. വ‍ർഷങ്ങൾക്ക് ശേഷം ഋഷ്യശൃംഗനായ സഞ്ജയ് റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ എത്തി. വൈശാലിയായെത്തിയ സുപർണ്ണയെ തന്നെയാണ് സഞ്ജയ് വിവാഹം ചെയ്തത്.
Samayam Malayalam vaisali


22മാത്തെ വയസ്സിൽ സിനിമയിലെത്തിയ സഞ്ജയുടെ കരിയറിലെ ആദ്യ സിനിമയായിരുന്നു വൈശാലി. വൈശാലിക്ക് ശേഷം ഒരു വടക്കന്‍ വീരഗാഥ, പൂനിലാമഴ, ഹൃദയാഞ്ജലി, സ്മാര്‍ട്‌സിറ്റി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. മുംബൈയില്‍ നിന്നുമാണ് സഞ്ജയ് മിത്രയെ റിമി ടോമി പ്രേക്ഷക‍ർക്ക് മുന്നിലെത്തിച്ചത്. സഞ്ജയ്ക്ക് ശബ്ദം നൽകിയിരുന്ന കൃഷ്ണചന്ദ്രനെയും സഞ്ജയിനേയും സിനിമയില്‍ പരിചയപ്പെടുത്തിയ ഭരതൻ്റെ ഭാര്യയായ കെപിഎസി ലളിതയും പരിപാടിയിൽ എത്തയിരുന്നു

"വൈശാലിയുടെ ചിത്രീകരണത്തിനിടയില്‍ താനും സുപര്‍ണ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇന്ദ്രനീലിമയോലും എന്ന ഗാനം ഏറെ പ്രിയപ്പെട്ടതാണ്. ഇടുക്കിയില്‍ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്. വൈശാലി കഴിഞ്ഞയുടനെ ഞങ്ങൾ വിവാഹിതരായി. പൊരുത്തപ്പെടാനാകാതെ വന്നപ്പോൾ 2007ലാണ് വിവാഹമോചനം നേടിയത്. ഇന്നും സുഹൃത്തുക്കളായി തുടരുകയാണ് ഞങ്ങള്‍. ബോംബെയില്‍ മോഡലിങ്ങ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ലൈഫ് ബോയ് സോപ്പിൻ്റെ പരസ്യത്തില്‍ അഭിനയിച്ചതു കണ്ടാണ് ഭരതന്‍ സാര്‍ തേടിയെത്തിയത്. നല്ല ശരീരവും ആകാരഭംഗിയുമുള്ളവരെയാണ് അദ്ദേഹം സിനിമക്കു വേണ്ടി തേടുന്നതെന്ന് പറഞ്ഞു'' - സഞ്ജയ് പറഞ്ഞു.

സിനിമയുടെ ചീത്രീകരണസമയത്ത് യഥാ‍ർത്ഥത്തിൽ മഴ പെയ്തിരുന്നു. ഞാനിങ്ങോട്ട് വരുമ്പോഴും മഴ പെയ്യുന്നുണ്ട്. ഋഷ്യശൃംഗന്‍ എത്തിയെന്ന് അപ്പോഴെനിക്ക് മനസിലായി', കെപിഎസി ലളിത പറഞ്ഞപ്പോള്‍ സദസില്‍ കൂട്ടച്ചിരിയായിരുന്നു. 10 വര്‍ഷത്തോളം അമേരിക്കയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണിയെ കണ്ടെത്തി വിവാഹം ചെയ്തതതെന്നും താരം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്